ചങ്ങനാശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായകൾ ഭീഷണിയാവുന്നു. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ജനറൽ ആശുപത്രി പരിസരം, സ൪ക്കാ൪ ഓഫിസ് പരിസരം തുടങ്ങിയ പ്രധാന ഇടങ്ങളെല്ലാം നായകളുടെ സൈ്വരവിഹാര കേന്ദ്രങ്ങളാണ്. ഇവയെ നിയന്ത്രിക്കുന്നതുസംബന്ധിച്ച് ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. നഗരത്തിലെ മാലിന്യകേന്ദ്രമായി മാറുന്ന അറവുശാലയുടെ പരിസര പ്രദേശങ്ങൾ നായകളുടെ സങ്കേതമായി മാറിയത് യാത്രക്കാ൪ക്കൊപ്പം സമീപവാസികളെയും ഭീഷണിപ്പെടുത്തുന്നു. ബൈപാസിൽ പ്രഭാത സവാരിക്കാ൪ക്കും നായകൾ വെല്ലുവിളിയായി മാറുന്നു. പ്രഭാത സവാരിക്കിടെ പിറകെ കൂടുന്ന നായകളിൽനിന്ന് കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. അടുത്തിടെ റെയിൽവേ സ്റ്റേഷനിൽ വെച്ച് രണ്ടുപേ൪ക്ക് നായകളുടെ കടിയേറ്റിരുന്നു. നാളുകൾക്ക് മുമ്പ് പെരുന്നയിലെ വീടുകളിലെ വള൪ത്തുമൃഗങ്ങളെയും നായകൾ ആക്രമിച്ച സംഭവം ഉണ്ടായി.
പൂച്ചിമുക്കിലെ സ്വകാര്യ ആശുപത്രിക്ക് സമീപം മാലിന്യം തള്ളുന്ന സ്ഥലം, പെരുന്ന ഗവ.എൽ.പി സ്കൂൾ, മാ൪ക്കറ്റ് ഭാഗം, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലും നായകളുടെ ശല്യം ഏറി വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ജനറൽ ആശുപത്രി പരിസരത്തും നായകൾ കൂട്ടമായ് കാണപ്പെടുന്നുണ്ട്. രാത്രിയാവുന്നതോടെ വ്യാപാരശാലകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ സ്റ്റാൻഡിനുള്ളിൽ തള്ളുന്നതു മൂലം ഈ സമയങ്ങളിൽ യാത്രക്കാ൪ക്കു നേരെയും നായകൾ ആക്രമണവുമായി എത്തുന്നു. തദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തെരുവുനായകളെ നിയന്ത്രിക്കാൻ നടപടി കൈക്കൊള്ളേണ്ടത്. എന്നാൽ, പല മുടന്തൻ ന്യായങ്ങളും പറഞ്ഞ് ഇതിൽനിന്ന് പിന്തിരിയുകയാണ് ഇവ൪ ചെയ്യാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.