പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിൽ രണ്ടുവ൪ഷത്തേക്കുള്ള പദ്ധതികൾ അംഗീകരിക്കുന്നതിന് ചൊവ്വാഴ്ച ചേ൪ന്ന ബോ൪ഡ് യോഗത്തിൽ പ്രതിപക്ഷ വാ൪ഡുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങപ്പോയി.
2014-15, 2015-16 വ൪ഷങ്ങളിലേക്ക് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികൾക്ക് ഫണ്ട് നീക്കിവെച്ചപ്പോൾ ഭരണപക്ഷ വാ൪ഡുകളിൽ 15 മുതൽ 20 ലക്ഷം രൂപയും പ്രതിപക്ഷ വാ൪ഡുകളിൽ 10 മുതൽ 11 ലക്ഷം രൂപയുമാണ് നീക്കിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് കൊരമ്പയിൽ ശങ്കരൻ പറഞ്ഞു.
പദ്ധതി രേഖയിൽ കൃഷി, സേവന, പശ്ചാത്തല മേഖലകളിലെ കണക്കുകൾ വ്യക്തമായി അവതരിപ്പിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പാണ്ടിക്കാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടത്തി.
പദ്ധതി രൂപവത്കരണ സെമിനാറിൽ കരട് രേഖ പ്രതിപക്ഷം അംഗീകരിച്ചതായും പ്രതിപക്ഷ വാ൪ഡുകളെ അവഗണിച്ചിട്ടില്ലെന്നും ഭരണസമിതി അറിയിച്ചു. എൽ.ഡി.എഫ് പഞ്ചായത്ത് ഭരിച്ചപ്പോൾ പ്രതിപക്ഷ വാ൪ഡുകളിലേക്ക് നാമമാത്ര ഫണ്ടുകളാണ് അനുവദിച്ചത്.
എന്നാൽ, യു.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്തിലെ എല്ലാ വാ൪ഡുകളിലേയും വികസനം ലക്ഷ്യമിട്ടാണ് പദ്ധതി ഉണ്ടാക്കിയതെന്നും വൈസ് പ്രസിഡൻറ് കുരിക്കൾ അഷ്റഫ് അറിയിച്ചു.
പാ൪ലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സി.പി.എമ്മിൻെറ രാഷ്ട്രീയ നാടകമാണ് ഇറങ്ങിപ്പോക്കെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡൻറ് സി.എച്ച്. ആസ്യയുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷ പ്രകടനത്തിന് എതിരായി പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.