ആലപ്പുഴ: റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ അനിശ്ചിതകാല കടയടപ്പ് സമരത്തിന് മുന്നോടിയായി റേഷൻ വ്യാപാരികൾ സൂചന കടയടപ്പ് സമരവും താലൂക്ക് സപൈ്ള ഓഫിസിലേക്ക് മാ൪ച്ചും ധ൪ണയും നടത്തി.
കമീഷന് പകരം മിനിമം വേതനം അനുവദിക്കുക, സ൪ക്കാ൪ അനുവദിക്കുന്ന റേഷൻ സാധനങ്ങൾ സിവിൽ സപൈ്ളസ് നേരിട്ട് കടകളിൽ എത്തിക്കുക, എ.പി.എൽ ഗോതമ്പ് പുന$സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അമ്പലപ്പുഴ താലൂക്ക് സപൈ്ള ഓഫിസ് പടിക്കൽ സംസ്ഥാന വ൪ക്കിങ് പ്രസിഡൻറ് ആ൪. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആ൪.ആ൪.ഡി.എ താലൂക്ക് പ്രസിഡൻറ് അഡ്വ. ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്. സലാം, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. സദാശിവൻപിള്ള, വി.എം. മാത്യു, മുഹമ്മദ് ബഷീ൪, ആ൪. ഉദയകുമാ൪ ഷേണായി, ജി. ശശിധരൻ, കെ.ആ൪. ബൈജു, കെ.കെ. ഭാസി തുടങ്ങിയവ൪ സംസാരിച്ചു.
കൺവീന൪ എൻ. ഷിജീ൪ സ്വാഗതവും ചെയ൪മാൻ പി.ആ൪. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.ടൗൺഹാളിൽനിന്ന് ആരംഭിച്ച മാ൪ച്ചിൽ താലൂക്കിലെ മുഴുവൻ വ്യാപാരികളും പങ്കെടുത്തു.
ഫെബ്രുവരി ഒന്നിന് ആരംഭിച്ച സ്റ്റോക്കെടുപ്പ് ബഹിഷ്കരണവും ഇൻഡൻറ് ബഹിഷ്കരണവും തുട൪ന്നുപോകുന്നതായി ഭാരവാഹികൾ അറിയിച്ചു.
ചേ൪ത്തല: കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ കടകൾ അടച്ച് ചേ൪ത്തല താലൂക്ക് സപൈ്ള ഓഫിസിന് മുന്നിൽ മാ൪ച്ചും ധ൪ണയും നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ദേവദാസ് ഉദ്ഘാടനം ചെയ്തു.
കോഓഡിനേഷൻ കമ്മിറ്റി ചെയ൪മാൻ പി.ജി. ബേബിക്കുട്ടൻ അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് തൈക്കൽ സത്താ൪, ജില്ലാ വൈസ് പ്രസിഡൻറ് കെ.ബി. ഷാജികുമാ൪, സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.എസ്. ശിവപ്രസാദ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.