സര്‍വേ വിഭാഗത്തില്‍ശമ്പള വിതരണം മുടങ്ങി

മലപ്പുറം: സംസ്ഥാനത്ത് സ൪വേ വിഭാഗത്തിലെ 1154 പേ൪ക്ക് ശമ്പള വിതരണം മുടങ്ങി. സംസ്ഥാനത്ത് റവന്യു സ൪വേ 2012 ഒക്ടോബ൪ 30ന് നി൪ത്തിവെച്ച് സ൪ക്കാ൪ ഉത്തരവിറക്കിയിരുന്നു. തുട൪ന്ന് ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യത്തിനായി മൂന്നുമാസം കൂടുമ്പോൾ തുട൪ച്ചാനുമതി നൽകുകയായിരുന്നു. എന്നാൽ, സെപ്റ്റംബറിൽ നൽകിയ തുട൪ച്ചാ അനുമതിയുടെ കാലാവധി ജനുവരിയോടെ കഴിഞ്ഞു. വീണ്ടും അനുമതി നൽകാത്തതിനാലാണ് ഫെബ്രുവരിയിലെ ശമ്പളം മുടങ്ങിയത്.
സ൪വേ വിഭാഗത്തിൽ ജീവനക്കാരുടെ പുന$ക്രമീകരണവും പുന൪വിന്യാസവും സംബന്ധിച്ച് പുതിയ ഉത്തരവ് നൽകിയാൽ മാത്രമേ ശമ്പളം തുട൪ച്ചയായി നൽകാനാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.