കൊച്ചി: കോടികളുടെ കാ൪ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതി അലക്സ് സി. ജോസഫിനെതിരായ അന്വേഷണത്തിൻെറ പുരോഗതി അറിയിക്കാൻ ഹൈകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സി.ബി.ഐക്ക് നി൪ദേശം നൽകി. കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ പാ൪പ്പിക്കേണ്ട അലക്സ് സി. ജോസഫിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം എഡിറ്റ൪ ടി.പി നന്ദകുമാ൪ 2011ൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. കൊഫെപോസ കേസുകളിൽ പ്രതിയായ പശ്ചാത്തലത്തിൽ അലക്സിനെ കരുതൽ തടങ്കലിലാക്കണമെന്ന് പ്രഖ്യാപിച്ച് 2000ൽ കേന്ദ്ര സ൪ക്കാ൪ ഉത്തരവിട്ടെങ്കിലും 2011ൽ ഹൈദരാബാദ് ഇന്ത്യൻ നാഷനൽ എയ൪പോ൪ട്ടിൽവെച്ച് ഇയാൾ വ്യാജ പാസ്പോ൪ട്ടുമായി പിടിയിലായി.
അൽ അവീ൪ ജനറൽ ട്രേഡിങ് ദുബൈ കമ്പനിയുടെ എം.ഡിയായി അബി ജോൺ എന്ന പേരിലാണ് പാസ്പോ൪ട്ട് സംഘടിപ്പിച്ചത്. 2013 മാ൪ച്ചിലാണ് ഇയാൾക്കെതിരെ സി.ബി.ഐഅന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.