ഫേസ്ബുക് ആത്മഹത്യ; പ്രതിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഫേസ്ബുക്കിൽ അപമാനിതയായതിനെതുട൪ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി രതീഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എറണാകുളം സൗത് ചിറ്റൂ൪ മെട്രോ പാരഡൈസ് അപ്പാ൪ട്ട്മെൻറിൽ വാടകക്ക് താമസിക്കുന്ന അമ്പലപ്പുഴ തോട്ടപ്പളളി ബിനുഭവനിൽ അനീഷിൻെറ ഭാര്യ വിജിത (27) ആത്മഹത്യ ചെയ്ത കേസിൽ തോട്ടപ്പിള്ളി സ്വദേശി രതീഷിനാണ് സെഷൻസ് ജഡ്ജി എസ്. മോഹൻദാസ് ജാമ്യം നൽകിയത്.
കേസ് ഡയറി പരിശോധിക്കുമ്പോൾ യുവതി ആത്മഹത്യ ചെയ്തത് രതീഷിൻെറ ഫേസ്ബുക്കിലെ കമൻറുകളിൽ മനംനൊന്താണെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ളെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
 ആത്മഹത്യ ചെയ്ത ദിവസം വിജിതയും ഭ൪ത്താവും മകനും അമ്പലത്തിൽനിന്ന് മടങ്ങവെ മകൻെറ കൈ മുറിഞ്ഞതായും ഇതിൽ ഭ൪ത്താവ് ദേഷ്യപ്പെട്ടതിനത്തെുട൪ന്ന് വിജിത മുറിയിൽ കയറി ആത്മഹത്യ ചെയ്തതായും പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.