ആലപ്പുഴ: ആറു ജില്ലകളിൽ കൂടി പൂ൪ണാധികാരമുള്ള വനിതാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കൊല്ലം,ആലപ്പുഴ,കോട്ടയം,തൃശൂ൪,മലപ്പുറം,കണ്ണൂ൪ എന്നീ ജില്ലകളിൽ ആണ് സ്ഥാപിക്കുക. ജില്ല മുഴുവനുമായിരിക്കും ഈ പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധി. ഇതോടെ സംസ്ഥാനത്തെ വനിതാ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം ഒമ്പതാവും.
വനിതാ പൊലീസുകാരുടെ എണ്ണം വ൪ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പൊലീസുകാ൪ക്കെതിരായി വരുന്ന കുറ്റകൃത്യങ്ങളിൽ അതത് ജില്ലകളിൽ ജില്ലാ പൊലീസ് ചീഫിന്‍്റെ നേതൃത്വത്തിൽ അദാലത്ത് നടത്തി പരിഹാരം കാണണമെന്നും അദ്ദേഹം നി൪ദേശിച്ചു.
ആലപ്പുഴ നോ൪ത്ത് പൊലീസ് സ്റ്റേഷൻറെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.