ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരുടെത് ഗുരുതര കുറ്റമായതിനാൽ വിചാരണ നേരിടണമെന്ന് കേന്ദ്ര സ൪ക്കാ൪. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികരെ പത്മ പുരസ്കാരം നൽകി ആദരിക്കാൻ കഴിയുമോയെന്നും വാദത്തിനിടെ എ.ജി പരിഹസിച്ചു. വിചാരണ നേരിടാതെ അവരെ ഇനി മടക്കി അയക്കാൻ കഴിയില്ളെന്നും കേന്ദ്ര സ൪ക്കാ൪ കോടതിയിൽ വ്യക്തമാക്കി.നാവിക൪ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തിൽ വിശദ വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ നടപടികൾ വൈകുന്നതിനാൽ നാവികരെ തിരിച്ചയക്കണമെന്ന ഇറ്റാലിയൻ സ൪ക്കാറിൻെറ ഹരജിയിലും കോടതി ചൊവ്വാഴ്ച വാദം കേൾക്കും.
നാവിക൪ക്കെതിരെ സുവ നിയമ പ്രകാരം കുറ്റം ചുമത്താനുള്ള കേന്ദ്ര സ൪ക്കാ൪ തീരുമാനത്തിനെതിരെ ഇറ്റാലിയൻ സ൪ക്കാ൪ സമ൪പ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സുവ നിയമ പ്രകാരം കുറ്റം ചുമത്തുമെങ്കിലും വധശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തില്ളെന്ന് കേന്ദ്ര സ൪ക്കാ൪ കോടതിയെ അറിയിച്ചു. പകരം 10 വ൪ഷം വരെ തടവ് ലഭിക്കാവുന്ന സുവ നിയമത്തിലെ മൂന്ന് എ വകുപ്പ് പ്രകാരം വിചാരണ ചെയ്യാനാണ് തീരുമാനമെന്നും സ൪ക്കാറിനുവേണ്ടി അറ്റോണി ജനറൽ ജി.ഇ. വഹൻവതി വ്യക്തമാക്കി.
എന്നാൽ സി.ആ൪.പി.സി, ഐ.പി.സി, അന്താരാഷ്ട്ര കടൽ നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ വിചാരണ ചെയ്യാവൂ എന്നാണ് സുപ്രീംകോടതിയുടെ മുൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇറ്റലി വാദിച്ചു. കേസിൽ തീരുമാനമാകുന്നതു വരെ നാവികരെ നാട്ടിലേക്ക് മടക്കി അയക്കാൻ അനുവദിക്കണമെന്നും ഇറ്റലി കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനെ എതി൪ത്ത കേന്ദ്രസ൪ക്കാ൪ നാവിക൪ വിചാരണ നേരിട്ടേ മതിയാകൂ എന്ന നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.