മോദി അധികാരത്തില്‍ വരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഓര്‍ത്തഡോക്സ് സഭ

കൊച്ചി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി വികസന നായകനാണെന്ന് ഓ൪ത്തഡോക്സ് സഭ. മോദി അധികാരത്തിൽ വരുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും എറണാകുളം ഗെസ്റ്റ്ഹൗസിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവന്ന ഓ൪ത്തഡോക്സ് സഭ ചെങ്ങന്നൂ൪ ഭദ്രാസനാധിപൻ  തോമസ് മാ൪ അത്തനാസിയോസും അഹ്മദാബാദ് ഭദ്രാസനാധിപൻ ഗീവ൪ഗീസ് മാ൪ യൂലിയോസും മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
മോദി അടുത്ത സുഹൃത്താണ്. ഇപ്പോഴും നല്ലബന്ധമാണുള്ളതെന്നും ദീ൪ഘകാലം അഹ്മദാബാദ് ഭദ്രാസനത്തിൻെറ ചുമതല വഹിച്ചിരുന്ന തോമസ് മാ൪ അത്തനാസിയോസ് പറഞ്ഞു. അഹ്മദാബാദിൽ മോദിയുമായി സഭക്ക് നല്ലബന്ധം പുല൪ത്താൻ കഴിയുന്നുണ്ടെന്ന് ഇപ്പോൾ അവിടെ ഭദ്രാസനാധിപനായ ഗീവ൪ഗീസ് മാ൪ യൂലിയോസും കൂട്ടിച്ചേ൪ത്തു. വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങൾ മോദിയെ എറണാകുളം ഗെസ്റ്റ്ഹൗസിൽ സന്ദ൪ശിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നെങ്കിലും എത്തിയത് ഓ൪ത്തഡോക്സ് സഭയുടെ രണ്ട് മെത്രാപ്പോലീത്തമാ൪ മാത്രമാണ്. യാക്കോബായ സഭയും ഇതര വിഭാഗങ്ങളും സന്ദ൪ശനത്തിൽനിന്ന് വിട്ടുനിന്നു. രണ്ടരയോടെ ഗെസ്റ്റ്ഹൗസിലത്തെിയ മോദി സന്ദ൪ശകരില്ലാത്തതിനാൽ ഒരു മണിക്കൂ൪ വിശ്രമിച്ചു. 3.50ന് കെ.പി.എം.എസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.