ന്യൂഡൽഹി: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. തെലങ്കാന രൂപവത്കരണത്തിനെതിരായ പ്രതിഷേധത്തെ അവഗണിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ച കേന്ദ്ര മന്ത്രിസഭ കരടുബില്ലിന് വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. തെലങ്കാനയെ ചൊല്ലി കഴിഞ്ഞ മൂന്നു ദിവസവും പാ൪ലമെൻറ് സ്തംഭിച്ചിരുന്നു. ബിൽ അവതരിപ്പിച്ചാൽ സീമാന്ദ്രയിൽ നിന്നുള്ള മുഴുവൻ അംഗങ്ങളും ശക്തമായി എതി൪ക്കുമെന്നതിനാൽ സഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾക്ക് സാധ്യതയുണ്ട്. ബില്ലിനെ എതി൪ക്കുന്നവരെ സസ്പെൻഡ് ചെയ്ത് നടപടികളുമായി മുന്നോട്ടുപോകാനാണ് സ൪ക്കാ൪ തീരുമാനം. എന്നാൽ, ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസാകണമെങ്കിൽ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാ൪ട്ടികളുടെ പിന്തുണ വേണം. നേരത്തേ, ബില്ലിനെ പിന്തുണച്ച ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാ൪ട്ടികൾ പുതിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചാൽ ആന്ധ്രമുഖ്യമന്ത്രി കിരൺ കുമാ൪ റെഡ്ഡിയുടെ പ്രതികരണവും നി൪ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.