എടരിക്കോട്(മലപ്പുറം): സച്ചാ൪ കമ്മിറ്റി ശിപാ൪ശകൾ പൂ൪ണമായി നടപ്പിലാക്കി മത ന്യൂനപക്ഷങ്ങളുടെ ഉന്നമനം ഉറപ്പാക്കാനുള്ള നടപടികളാണ് കേന്ദ്രസ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുജാഹിദ് സംസ്ഥാനസമ്മേളനത്തിൻെറ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷത്തിൻെറ ഉത്തരവാദിത്തമാണ് ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്നത്. മതേതരത്വത്തിനെതിരെ ഉയരുന്ന ഏത് വെല്ലുവിളികളും രാജ്യത്തെ ശിഥിലമാക്കുമെന്നും മന്ത്രി ഓ൪മിപ്പിച്ചു. മുജാഹിദ് സംസ്ഥാനസമ്മേളനം ഐക്യത്തിൻെറ പാതയിൽ നീങ്ങാനുളള സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും മുജാഹിദ് നടത്തിയ പരിവ൪ത്തനം സ്മരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.