പത്തനംതിട്ട: നഗരസഭ ഭരണസമിതിയുടെ അഴിമതിഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രക്ഷോഭ സമരം ആരംഭിക്കുന്നു. ഇതിൻെറ ഭാഗമായി ഈ മാസം 17ന് എൽ.ഡി.എഫ് നേതൃത്വത്തിൽ നഗരസഭ ഓഫിസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 10 ന് വൈകുന്നേരം നാലിന് കോ ഓപറേറ്റിവ് കോളജിൽ സമര പ്രഖ്യാപന കൺവെൻഷൻ ചേരും. നഗരസഭ ഓഫിസ് അഴിമതിക്കാരുടെ താവളമായതായി നേതാക്കൾ പറഞ്ഞു. ചെയ൪മാനും ചില സിൽബന്ധികളും സെക്രട്ടറിയും ചേ൪ന്നുള്ള ഉപജാപകസംഘമാണ് ഭരണം നടത്തുന്നത്. വലഞ്ചുഴി പാലത്തിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച പ്രചാരണത്തിന് 10 ലക്ഷം ചെലവഴിച്ചതായി അവ൪ ആരോപിച്ചു. ബയോഗ്യാസ് പ്ളാൻറിൻെറ നി൪മാണ ഏജൻസിക്ക് തിടുക്കത്തിൽ ബില്ല് മാറി നൽകിയതിൽ അഴിമതി നടന്നു.
ശബരിമല ഇടത്താവള നി൪മാണത്തിലെ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നു.
നഗരസഭ എൻജിനീയറിങ് വിഭാഗം ലൈസൻസികളുടെ പിടിയിലാണ്. കെട്ടിട നി൪മാണ അനുമതികൾ നൽകുന്നതിന് ‘പടി’ പിരിക്കുന്നതായും അവ൪ ആരോപിച്ചു. നഗരോത്സവത്തിൻെറ പേരിൽ പുതിയ അഴിമതിക്ക് അണിയറ നീക്കം ആരംഭിച്ചു. ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പുമായി ചേ൪ന്ന് അഴിമതി നടത്താൻ ശ്രമിക്കുന്നു.
നഗരത്തിൻെറ മാസ്റ്റ൪ പ്ളാൻ അന്തിമ വിജ്ഞാപനം ചെയ്യുന്നതിൽ കാലതാമസം വരുത്തി. നഗരസഭ ഓഫിസ് കോംപ്ളക്സ് പഴയ ബസ് സ്റ്റാൻഡിൽ പണിയുന്നതിന് പദ്ധതി വിഹിതമായി 50 ലക്ഷം 2013- 14 സാമ്പത്തിക വ൪ഷം ലഭിച്ചു.
എന്നാൽ, തുക വകമാറ്റി സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി നടത്തുമെന്ന് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇതിലും അഴിമതി ലക്ഷ്യമിടുന്നു. വികസനത്തിൻെറ പേരിൽ ഒഴിപ്പിച്ച വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം.
കുടിശ്ശികയുള്ള ക്ഷേമ പെൻഷനുകൾ, തൊഴിലുറപ്പ് പദ്ധതി വേതനം ഇവ അടിയന്തരമായി നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാ൪ത്താസമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീന൪ അഡ്വ.സക്കീ൪ ഹുസൈൻ, വി.കെ. പുരുഷോത്തമൻപിള്ള, സി.ജെ. സാജൻ, അബ്ദുൽ ഷുക്കൂ൪, ഷാഹിദ ഷാനവാസ്, പി.കെ. അനീഷ് എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.