ഓട്ടോ തൊഴിലാളികള്‍ കുടുംബസമേതം കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

കൊച്ചി: നഗരത്തിൽ മൂന്ന് ദിവസമായി നടക്കുന്ന ഓട്ടോ പണിമുടക്കിൻെറ ഭാഗമായി തിങ്കളാഴ്ച രാവിലെ 10ന് പി.ടി. ഉഷ റോഡിൽ നിന്ന് കമീഷണ൪ ഓഫിസിന് മുന്നിലേക്ക്  ഓട്ടോ തൊഴിലാളികൾ കുടുംബസമേതം മാ൪ച്ച് നടത്തും. കോഓഡിനേഷൻ കമ്മിറ്റി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നഗരത്തിൽ മോട്ടോ൪ ബന്ദ് നടത്തും. തുട൪ന്ന് സംസ്ഥാന നേതാക്കളുമായി ആലോചിച്ച്  സമരം വ്യാപിപ്പിക്കുകയും ചെയ്യും. കേരളത്തിൽ മറ്റൊരു നഗരത്തിലും ഇല്ലാത്ത വാഹനപ്പെരുപ്പവും രൂക്ഷമായ ഗതാഗതക്കുരുക്കുമുള്ള കൊച്ചി നഗരത്തിൽ മീറ്റ൪ ചാ൪ജിന് സ൪വീസ്  നടത്തുന്നതിനെക്കുറിച്ച്  വിദഗ്ധ സമിതിയെക്കൊണ്ട് പഠനം നടത്തണമെന്നും കോഓഡിനേഷൻ നേതാക്കളായ വി.വി. പ്രവീൺ, എം.എസ്. രാജു, പി.ബി. ലതീഷ്, ആ൪. രഘുരാജ് എന്നിവ൪ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.