നാണയ–സ്റ്റാമ്പ് പ്രദര്‍ശനത്തിന് തുടക്കം

മലപ്പുറം: ചരിത്രം പറയുന്ന നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും പ്രദ൪ശനത്തിന് തുടക്കം. പ്രിയദ൪ശിനി ഇൻഡോ൪ സ്റ്റേഡിയത്തിലാണ് അഖിലേന്ത്യാ നാണയ-സ്റ്റാമ്പ്-കറൻസി പ്രദ൪ശനത്തിന് തുടക്കമായത്. ‘ന്യുമിസ്ഫില എക്സ്പോ -2014’ എന്ന പേരിൽ ആരംഭിച്ച പ്രദ൪ശനം ഞായറാഴ്ച സമാപിക്കും.  പ്രദ൪ശനത്തോടനുബന്ധിച്ച് തപാൽവകുപ്പിൻെറ പ്രത്യേകസ്റ്റാളും ഒരുക്കിയിട്ടുണ്ട്.
തപാൽ വകുപ്പിൻെറ സ്റ്റാളിൽ ഒരുക്കിയ ‘എൻെറ സ്റ്റാമ്പ്’ ശ്രദ്ധേയമായി. 300 രൂപയാണ് സ്വന്തം പേരിൽ സ്റ്റാമ്പിറക്കാനായുള്ള ചെലവ്. അഞ്ച് രൂപയുടെ 12 സ്റ്റാമ്പുകളാണ് ഇതിലുണ്ടാകുക.
തപാൽ വകുപ്പ് പ്രത്യേകമായി ഇറക്കിയ സ്റ്റാമ്പുകൾക്കും ആവശ്യക്കാരേറെയായിരുന്നു. ശിഹാബ് തങ്ങൾ അനുസ്മരണത്തിനായി ഇറക്കിയ സ്റ്റാമ്പിനായിരുന്നു ആവശ്യക്കാ൪ കൂടൂതൽ.  സചിൻെറ വിടവാങ്ങൽ മത്സരത്തിനോടനുബന്ധിച്ച് ഇറക്കിയ സ്റ്റാമ്പ്, ഇന്ത്യൻ സിനിമയുടെ 100ാം വാ൪ഷികത്തിനായി ഇറക്കിയ സ്റ്റാമ്പുകൾ എന്നിവക്കും ആവശ്യക്കാരേറെയുണ്ടായിരുന്നു.
നാണയ-കറൻസി ശേഖരത്തിൽ തിരുവിതാംകൂ൪, മുഗൾ, ചോള, ബ്രിട്ടീഷ്-ഇന്ത്യാ ഭരണകാലത്തെ നാണയങ്ങളും ലോകത്തെ വിവിധ രാജ്യങ്ങളിലെ കറൻസികളും പ്രദ൪ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
തഞ്ചാവൂ൪ ക്ഷേത്രത്തിൻെറ ആയിരാമത്തെ വാ൪ഷികത്തോടനുബന്ധിച്ച് ഇറക്കിയ 1000 രൂപ, ടാഗോറിൻെറ 150ാം ജന്മദിനത്തോടനുബന്ധിച്ച് ഇറങ്ങിയ 150 രൂപ, ദണ്ഡിയാത്രയുടെ 75ാം വാ൪ഷികത്തിനിറങ്ങിയ 100 രൂപ നാണയങ്ങൾ എന്നിവയും പ്രദ൪ശനത്തിനുണ്ട്. 1000 രൂപ നാണയത്തിന് അയ്യായിരത്തിന് മുകളിലാണ് വില.
1000 വ൪ഷം പഴക്കമുള്ള ചോളനാണയങ്ങളാണ് ഏറ്റവും പഴക്കം കൂടിയത്. 30 രൂപ മുതൽ 6000 രൂപ വരെയാണ് നാണയങ്ങളുടെ വില.
എൻെറ സ്റ്റാമ്പ് പ്രദ൪ശനത്തിൻെറ ഉദ്ഘാടനം കലക്ട൪ കെ. ബിജു നി൪വഹിച്ചു. നാണയപ്രദ൪ശനത്തിൻെറ ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എയും സ്റ്റാമ്പ് പ്രദ൪ശനത്തിൻെറ ഉദ്ഘാടനം കോഴിക്കോട് പോസ്റ്റ് മാസ്റ്റ൪ ജനറൽ കേണൽ വി. രാമുലുവും നി൪വഹിച്ചു.  
ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡൻറ് ബി. മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ, ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാ൪, മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് എ. സുധാകരൻ എന്നിവ൪ സംസാരിച്ചു.
 കെ.പി.എ. റഫീഖ് രാമപുരം സ്വാഗതവും അഡ്വ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.