കണ്ണൂ൪: തദ്ദേശ സ്ഥാപനങ്ങൾ സ൪ക്കാ൪ നൽകുന്ന ഫണ്ട് ചെലവഴിക്കുന്ന ഏജൻസിയായി മാത്രം മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. ജില്ലാ പഞ്ചായത്തിൻെറ 12ാം പഞ്ചവത്സര പദ്ധതി വികസന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളിൽനിന്നും സഹായം സ്വീകരിക്കുകയും അധ്വാനം നൽകുകയും ചെയ്തുവേണം പ്രദേശിക തലത്തിൽ വികസന പദ്ധതികൾ നടപ്പാക്കാനെന്ന ആശയമാണ് അധികാര വികേന്ദ്രീകരണത്തിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ, ഇപ്പോൾ ആ ലക്ഷ്യം നടപ്പാകുന്നില്ല. ഗ്രാമസഭകൾ ഉദ്ദേശിച്ചപോലെ മാറുന്നില്ല. ജില്ലയിലെ വികസന പ്രവ൪ത്തനങ്ങൾക്ക് പദ്ധതി ഏറ്റെടുക്കാൻ കഴിയുന്നില്ല. സ്ഥലം നൽകാൻ പറ്റാത്തതാണ് പ്രധാന കാരണം. ചൊക്ളി ഗവ. കോളജിന് ചൊക്ളി പഞ്ചായത്ത് വലിയ മാതൃകയാണ് കാണിച്ചത്.
ഒരു കോടിയോളം രൂപയാണ് ജനങ്ങളിൽ നിന്നും പിരിച്ചെടുത്തത്. ഇതിനു പുറമെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്തിൻെറ 50 ലക്ഷവും ചേ൪ത്താണ് ചൊക്ളിയിൽ കോളജ് ആരംഭിക്കുന്നത്.
വികസനത്തിന് പല വഴികളിൽ ഫണ്ട് കണ്ടെത്തണമെന്ന് കോടിയേരി പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻെറ വകയായ 50ലക്ഷം രൂപ പ്രസിഡൻറ് പ്രഫ .കെ.എ. സരള കോടിയേരിക്ക് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. കൃഷ്ണൻ സ്വാഗതവും എം.കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.