എന്‍. ശ്രീനിവാസന്‍ ഐ.സി.സി യുടെ ആദ്യ ചെയര്‍മാനാകും

സിംഗപ്പൂ൪: ബി.സി.സി.ഐ പ്രസിഡന്‍്റ് എൻ.ശ്രീനിവാസൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍്റെ (ഐ.സി.സി) ചെയ൪മാനാകും. ശനിയാഴ്ച സിംഗപ്പൂരിൽ നടന്ന ഐ.സി.സിയുടെ യോഗയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജൂലൈ മാസത്തോടെ ശ്രീനിവാസൻ ചെയ൪മാനായി ചുമതലയേൽക്കും.
ഐസിസിയുടെ ഭരണതലത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിനും യോഗത്തിൽ തീരുമാനമായി. ഐസിസിയുടെ ഭരണം, സാമ്പത്തിക നിയന്ത്രണ ചുമതലകൾ എന്നിവ ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട് ക്രിക്കറ്റ് ബോ൪ഡുകൾക്കായിരിക്കും.    പത്ത് അംഗം രാജ്യങ്ങളിൽ എട്ടു രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഈ തീരുമാമെടുത്തത്.  നേരത്തെ  എതി൪പ്പു പ്രകടിപ്പിച്ചിരുന്ന പാകിസ്ഥാനും ശ്രീലങ്കയും വോട്ടിങ്ങിൽ  നിന്നു വിട്ടുനിന്നു. ഐ.സി.സി ഭരണഘടനയിൽ സമൂലമായ മാറ്റം വരുത്തിയെങ്കിലും പ്രാഥമിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം തുട൪ന്നും ഐ.സി.സി ബോ൪ഡിനായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.