വിഴിഞ്ഞം: 12 കമ്പനികള്‍ രംഗത്ത്

തിരുവനന്തപുരം:  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നി൪മാണത്തിൻെറ ഇ.പി.സി ടെൻഡറിൽ പങ്കെടുക്കാൻ 12 അന്താരാഷ്ട്ര കമ്പനികൾ രംഗത്തെത്തി. പി.പി.പി വ്യവസ്ഥയിൽ തുറമുഖ നി൪മാണത്തിന് അഞ്ച് കമ്പനികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയുടെ ആവശ്യം പരിഗണിച്ച് യോഗ്യതാപത്രം സമ൪പ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 25 വരെ നീട്ടി.
25ന് കമ്പനികളുടെ യോഗ്യതാപത്രം പരിശോധിച്ചശേഷം പദ്ധതിക്ക് വേണ്ടിയുള്ള അഭ്യ൪ഥന സമ൪പ്പിക്കാൻ ആവശ്യപ്പെടും.
ടെൻഡറിൻെറ യോഗ്യതാപത്രം സമ൪പ്പിക്കാനുള്ള കാലാവധി കഴിഞ്ഞദിവസം അവസാനിക്കേണ്ടതായിരുന്നു. രാജ്യത്തിന് അകത്തും പുറത്തുംനിന്നുള്ള ഒട്ടേറെ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഇവയും മറ്റ് ചില കമ്പനികളും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് തീയതി മാറ്റിയത്. കഴിഞ്ഞ മാസമാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി തീരദേശ പരിപാലന മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചത്. അതിനിടെ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും അണിയറയിൽ പുരോഗമിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.