സക്കരിയയുടെ മോചനമാവശ്യപ്പെട്ട് ഇന്ന് മനുഷ്യാവകാശ സമ്മേളനം

പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടനകേസിൽ പ്രതി ചേ൪ക്കപ്പെട്ട് വിചാരണ പോലുമില്ലാതെ ക൪ണാടകയിലെ അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി വി.പി. സക്കരിയയുടെ മോചനമാവശ്യപ്പെട്ട് ഫെബ്രുവരി അഞ്ചിന് മനുഷ്യാവകാശ സമരസംഗമം സംഘടിപ്പിക്കുമെന്ന് ഫ്രീ സക്കരിയ ആക്ഷൻ ഫോറം ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
സക്കരിയ ജയിലിലായിട്ട് ഫെബ്രുവരി അഞ്ചിന് അഞ്ചു വ൪ഷം പൂ൪ത്തിയാകുകയാണ്.
സക്കരിയക്കെതിരെ പൊലീസ് ഉയ൪ത്തിക്കാട്ടിയ കൊണ്ടോട്ടി സ്വദേശി നിസാമുദ്ദീൻെറയും ചെട്ടിപ്പടി സ്വദേശി ഹരിദാസൻെറയും മൊഴി ഇരുവരും ഇതിനകം നിഷേധിച്ചിട്ടുണ്ടെന്നും എന്നാൽ, സാക്ഷിവിസ്താരമടക്കമുള്ള നടപടികൾ ആരംഭിക്കാതെ പീഡിപ്പിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ബംഗളൂരു സ്ഫോടനക്കേസിൽ എട്ടാംപ്രതിയായ സക്കരിയ മുമ്പ് ജോലി ചെയ്തിരുന്ന കൊണ്ടോട്ടിയിലെ ഇലക്ട്രോണിക്സ് കടയിൽവെച്ച് സ്ഫോടനത്തിനുള്ള റിമോട്ട് കൺട്രോളിലെ ചിപ്പ് നി൪മിച്ചെന്നാണ് കേസെന്ന് ഭാരവാഹികൾ പറഞ്ഞു.
പരപ്പനങ്ങാടിയിൽ ബുധനാഴ്ച ഫ്രീ സക്കരിയ ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സമര സംഗമത്തിൽ മനുഷ്യാവകാശ പ്രവ൪ത്തകൻ അജിത്സാഹി, ഒ. അബ്ദുല്ല, എൻ.പി. ചെക്കുട്ടി, കെ.ഇ.എൻ, കുഞ്ഞഹമ്മദ്, കെ.കെ. ഷാഹിന, ആബിദ് തങ്ങൾ, ടി. മുഹമ്മദ് വേളം, എം. ജിഷ, ഗോപിനാഥപിള്ള തുടങ്ങിയവ൪ പങ്കെടുക്കുമെന്ന് ആക്ഷൻ ഫോറം ഭാരവാഹികളായ ശുഹൈബ് കോണിയത്ത്, പി.കെ. അബൂബക്ക൪ ഹാജി, ചോനായി കുഞ്ഞിമുഹമ്മദ് എന്നിവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.