കുറുവ പ്രാഥമികാരോഗ്യ കേന്ദ്രം സി.എച്ച്.സി ആക്കണമെന്ന് ആവശ്യം

കൊളത്തൂ൪: നാല് പഞ്ചായത്തുകളിലെ നിരവധി പേരുടെ ഏക ആശ്രയമായ കുറുവ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് സെൻററായി ഉയ൪ത്തണമെന്ന ആവശ്യം ശക്തമായി.
മങ്കട സി.എച്ച്.സി താലൂക്കാശുപത്രിയാക്കി ഉയ൪ത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം സി.എച്ച്.സി ആക്കണമെന്ന ആവശ്യം ശക്തമായത്. പാങ്ങ് ചേണ്ടിയിലാണ് കേന്ദ്രം പ്രവ൪ത്തിക്കുന്നത്. മൂന്ന് മെഡിക്കൽ ഓഫിസ൪മാരും ആവശ്യമായ മറ്റു ജീവനക്കാരും കേന്ദ്രത്തിലുണ്ട്. കിടത്തി ചികിത്സക്കായി നി൪മിച്ച കെട്ടിടം വ൪ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്.
ഒരു മെഡിക്കൽ ഓഫിസറെ  കൂടി നിയമിക്കുകയാണെങ്കിൽ കിടത്തി ചികിത്സ പുനരാരംഭിക്കാനാവും. കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറുവ ഗ്രാമപഞ്ചായത്തിനു പുറമെ അയൽപഞ്ചായത്തുകളായ പൊൻമള, മൂ൪ക്കനാട്, എടയൂ൪ എന്നിവിടങ്ങളിൽ നിന്നും രോഗികൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നുണ്ട്. ഗ്രാമീണ മേഖലയായതിനാൽ നി൪ധനരാണ് ഏറെയും. വളാഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ തുടങ്ങിയ പട്ടണങ്ങളാണ് ചികിത്സക്കായി ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം. കേന്ദ്രത്തെ കമ്യൂണിറ്റി ഹെൽത്ത് സെൻററാക്കി ഉയ൪ത്തണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം അധികൃത൪ ചെവിക്കൊണ്ടിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.