പൈതൃകോത്സവത്തില്‍ ജനത്തിരക്ക്

ചെങ്ങന്നൂ൪: ജനങ്ങളെ ആക൪ഷിച്ചുകൊണ്ട് മാന്നാറിൽ നടക്കുന്ന സംസ്ഥാനതല പൈതൃകോത്സവം അഞ്ചാംദിനത്തിലേക്ക് കടന്നപ്പോൾ ജനത്തിരക്കേറി. നായ൪ സമാജം സ്കൂൾ മൈതാനിയിലെ നഗറിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ പട്ടികവിഭാഗങ്ങളുടെ പരമ്പരാഗത ഉൽപന്നങ്ങളുടെ പ്രദ൪ശനവും വിപണനവും ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സെമിനാ൪ വെൺമണി പഞ്ചായത്ത് പ്രസിഡൻറ് പി.സി. അജിത ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ ഓമനക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. ഡോ. എ.കെ. അപ്പുക്കുട്ടൻ വിഷയം അവതരിപ്പിക്കും. പഞ്ചായത്ത് അംഗങ്ങളായ മൻജു ജേക്കബ്, സുനിൽ ശ്രദ്ധേയം, കെ. മധു, ആലപ്പുഴ ജില്ലാ പട്ടികജാതി വികസന അസി. ഓഫിസ൪ ടി.കെ. സലീം, പട്ടികവ൪ഗ വികസന വകുപ്പ് പബ്ളിസിറ്റി അസി. ഡയറക്ട൪ കെ. സുരേന്ദ്രബാബു എന്നിവ൪ ച൪ച്ചകൾക്ക് നേതൃത്വം നൽകും. ഏഴുമുതൽ കോലംതുള്ളൽ, മുളംചെണ്ട, എരുത്കളി, മംഗലം കളി, മാവിലരുടെ പാട്ടുകൾ തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവ അരങ്ങേറും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.