അരൂ൪: മതനിരപേക്ഷ ഇന്ത്യ എന്ന മുദ്രാവാക്യമുയ൪ത്തി ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂ൪ നടത്തുന്ന ജനജാഗ്രതാ യാത്രക്ക് അരൂ൪, ചേ൪ത്തല മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവ൪ത്തക൪ വരവേൽപ് നൽകി. ബാൻഡുമേളത്തിൻെറയും മറ്റും അകമ്പടിയോടെയാണ് യാത്രയെ സ്വീകരിച്ചത്. അരൂ൪ പള്ളിക്ക് സമീപത്തുനിന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച യാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയം മുഖമുദ്രയാക്കിയ സി.പി.എമ്മിന് കേരളരക്ഷാ മാ൪ച്ച് നടത്താൻ അ൪ഹതയില്ലെന്ന് അവ൪ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറിമാരായ ജോൺസൺ എബ്രഹാം, ഇബ്രാഹിംകുട്ടി കല്ലാ൪, ഡി.സി.സി ഭാരവാഹികളായ എബി കുര്യാക്കോസ്, സി.കെ. ഷാജിമോഹൻ, ടി.ജി. പത്മനാഭൻ നായ൪, എം.കെ. ജിനദേവ്, എസ്. കൃഷ്ണകുമാ൪, എസ്. ദീപു തുടങ്ങിയവ൪ പങ്കെടുത്തു. തുറവൂരിൽ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എരമല്ലൂ൪, കോടംതുരുത്ത്, പള്ളിത്തോട്, പട്ടണക്കാട് എന്നിവിടങ്ങളിലും സ്വീകരണങ്ങൾ ലഭിച്ചു. ഉച്ചക്കുശേഷം വയലാറിൽ നിന്നാണ് യാത്ര തുടങ്ങിയത്. കടക്കരപ്പള്ളി, അ൪ത്തുങ്കൽ, അരീപ്പറമ്പ്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീ൪മുക്കം, കൊക്കോതമംഗലം, ചേ൪ത്തല വെസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെ എത്തിയ യാത്രയുടെ ആദ്യദിന പര്യടനം ചേ൪ത്തല ഈസ്റ്റിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.