വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റിനെതിരെഅവിശ്വാസത്തിന് സി.പി.എം നോട്ടീസ് നല്‍കി

വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. ആലി ഹാജി, വൈ. പ്രസിഡൻറ് ഷീമ സുരേഷ് എന്നിവ൪ക്കെതിരെ സി.പി.എം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഏഴുപേരാണ് മാനന്തവാടി ബ്ളോക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ ഒപ്പുവെച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ചാണ് അവിശ്വാസ നോട്ടീസ്. ഇവിടെ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി ലീഗിൽ മാസങ്ങളായി ത൪ക്കം നിലനിൽക്കുകയാണ്. ആലി ഹാജിയെ മാറ്റി പി. മുഹമ്മദിനെ പ്രസിഡൻറാക്കാൻ ഒരു വിഭാഗം മാസങ്ങളായി നീക്കം നടത്തിവരുകയായിരുന്നു.
 ഇരുവിഭാഗവും തമ്മിൽ ത൪ക്കം രൂക്ഷമായതിനെ തുട൪ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് ആലി ഹാജിയോട് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതിരുന്നതിനെ തുട൪ന്ന് സംസ്ഥാന, ജില്ലാ നേതൃത്വം വെട്ടിലായിരിക്കുകയായിരുന്നു. പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയാതെ ഇവ൪ ഉഴലുന്നതിനിടെയാണ് സി.പി.എമ്മിൻെറ പുതിയ നീക്കം.
അസംതൃപ്തരായ ലീഗ് അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. 21 അംഗങ്ങളിൽ മുസ്ലിം ലീഗിന് ഒമ്പത് അംഗങ്ങളും കോൺഗ്രസിന് നാലംഗങ്ങളും കേരള കോൺഗ്രസിന് ഒരംഗവും ഉൾപ്പെടെ യു.ഡി.എഫിന് 14 അംഗങ്ങളുണ്ട്.
ലീഗിലെ ത൪ക്കത്തെ തുട൪ന്ന് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയം ച൪ച്ചക്കെടുക്കുമ്പോൾ കോൺഗ്രസ് നിലപാട് നി൪ണായകമാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.