മനുഷ്യാവകാശ കമീഷന്‍ അനാഥാലയങ്ങളുടെ വിവരശേഖരണം തുടങ്ങി

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമീഷൻെറ നി൪ദേശപ്രകാരം ജില്ലയിലെ  അനാഥാലയങ്ങളുടെ പ്രവ൪ത്തനം സംബന്ധിച്ച വിശദമായ വിവര ശേഖരണം ആരംഭിച്ചു.
 മനുഷ്യാവകാശ കമീഷൻ ചീഫ് ഇൻവെസ്റ്റിഗേറ്റിവ് ഓഫിസ൪ എസ്.ശ്രീജിത്ത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേ൪ത്ത യോഗത്തിൽ അനാഥാലയം നടത്തിപ്പുകാ൪ക്കും ഉദ്യോഗസ്ഥ൪ക്കും ഇതുസംബന്ധിച്ച് നി൪ദേശം നൽകി.
അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ ചൂഷണം ചെയ്യുന്നതായും മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതായുമുള്ള വാ൪ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ അന്വേഷണത്തിനും വിവരശേഖരണത്തിനും നി൪ദേശം നൽകിയത്.
സ്ഥാപനത്തിൻെറ ഉടമസ്ഥത സംബന്ധിച്ച വിശദവിവരം, സംഭാവനയായും മറ്റുവിധത്തിലും ലഭിക്കുന്ന പണത്തിൻെറ വിവരം, പണം കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിൻെറ വിവരം, പണത്തിൻെറ വിനിയോഗം, കുട്ടികളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരുടെ ഫോട്ടോയും തിരിച്ചറിയൽ കാ൪ഡും ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം, പ്രായപൂ൪ത്തിയായശേഷം അനാഥാലയത്തിൽ നിന്ന് പുറത്തുപോകുന്ന കുട്ടികളെ സംബന്ധിച്ച വിവരം തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ഈ മാസം 20നകം വിവരങ്ങൾ ലഭ്യമാക്കണം.
വില്ലേജ് ഓഫിസ൪മാരുടെയും പൊലീസ് സബ് ഇൻസ്പെക്ട൪മാരുടെയും സഹായത്തോടെ വിവരശേഖരണം പൂ൪ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമപരമായ രജിസ്ട്രേഷൻ എല്ലാ അനാഥാലയങ്ങൾക്കും നി൪ബന്ധമാക്കും.
 കേന്ദ്രസ൪ക്കാറിൻെറ ദേശീയ ചാ൪ട്ട൪, യു.എൻ  ഉടമ്പടി, ഇതുവരെ ലഭിച്ചിട്ടുള്ള പരാതികൾ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയന്ത്രണ നടപടികളുണ്ടാവുക. ജില്ലാ കലക്ട൪ സി.എ. ലത, സിറ്റി പൊലീസ് കമീഷണ൪ സ്പ൪ജൻകുമാ൪, ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ചെയ൪പേഴ്സൺ ഷീലാമേനോൻ തുടങ്ങിയവ൪ യോഗത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.