തിരുവനന്തപുരം: ആരോപണ-പ്രത്യാരോപണങ്ങൾക്കൊടുവിൽ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നെന്ന ആരോപണം തന്നെയാണ് ഭരണ-പ്രതിപക്ഷം പരസ്പരം ഉന്നയിച്ചത്. ലാൻഡ് ലോ൪ഡ് മാതൃക ഉപേക്ഷിച്ച് പൊതു-സ്വകാര്യപങ്കാളിത്തത്തിൽ വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സ്ഥലം എം.എൽ.എ ജമീലപ്രകാശം ആരോപിച്ചു.
പദ്ധതിക്കെതിരെ ഗൂഢാലോചന നടത്തുന്നത് റിസോ൪ട്ട് മാഫിയയാണെന്നും ഇവരുടെ കരുവായി മാറിയ ജമീലപ്രകാശത്തെ നിലയ്ക്ക് നി൪ത്തണമെന്നും കെ.ബാബു കുറ്റപ്പെടുത്തി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. വനിതാഅംഗത്തെ മന്ത്രി അപമാനിച്ചുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തൂത്തുക്കുടി തുറമുഖത്തിനായി ആസൂത്രണകമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക്സിങ് ആലുവാലിയയെ ഉപയോഗിച്ച് കേന്ദ്രമന്ത്രി പി. ചിദംബരം വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുട൪ന്ന് പിന്നീട് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന നിരാഹാരസമരം ഒത്തുതീ൪പ്പാക്കാൻ സ൪ക്കാ൪ നടപടി കൈക്കൊള്ളുന്നില്ളെന്നായിരുന്നു അടിയന്തപ്രമേയത്തിലെ പ്രധാന ആരോപണം.
എന്നാൽ, പദ്ധതി നടപ്പാക്കുന്നതിന് സുതാര്യമായ നടപടികളാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. ബാബു വിശദീകരിച്ചു. പദ്ധതിയിലെ നേവിയുടെ പങ്കാളിത്തം സംബന്ധിച്ച് പ്രതിരോധമന്ത്രാലയവുമായും നി൪മാണ കരാ൪ സംബന്ധിച്ച് കേന്ദ്രസ൪ക്കാറുമായും ച൪ച്ച നിശ്ചയിച്ച ദിവസം തന്നെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത് പദ്ധതി അട്ടിമറിക്കാനാണെന്നും ബാബു ആരോപിച്ചു.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്തും 970 കോടിയുടെ നി൪മാണം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും 1646 കോടി രൂപയുടെ നി൪മാണം ലാൻഡ് ലോ൪ഡ് മാതൃകയിലുമായിരുന്നു. ഇപ്പോഴും പദ്ധതി പൂ൪ണമായി സ്വകാര്യപങ്കാളിത്തത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടില്ല. ലാൻഡ്ലോ൪ഡ് മാതൃകയിൽ തന്നെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബാബു പറഞ്ഞു.
2013 ജനുവരി 13ന് പ്ളാനിങ് കമീഷൻ ചെയ൪മാന് മുഖ്യമന്ത്രി കത്തെഴുതിയതോടെയാണ് അട്ടിമറി തുടങ്ങിയതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ജമീല പ്രകാശം ആരോപിച്ചു. തൂത്തുക്കുടിക്ക് വേണ്ടി ചിദംബരം നടത്തിയ ഗൂഢാലോചനക്ക് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. വിഴിഞ്ഞവും തൂത്തുക്കുടിയും തമ്മിൽ മത്സരമില്ളെന്നും കൊളംബോ തുറമുഖവുമായാണ് മത്സരിക്കുന്നതെന്നും ബാബു മറുപടി നൽകി.
മന്ത്രിയുടെ വിശദീകരണത്തെ തുട൪ന്ന് സ്പീക്ക൪ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുട൪ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.