മോദിയോട് മൃദുസമീപനമില്ല –ഉമര്‍ അബ്ദുല്ല

ന്യൂഡൽഹി: നരേന്ദ്ര മോദിയോടുള്ള നിലപാടിൽ അയവ് വരുത്തിയിട്ടില്ളെന്നും യു.പി.എ വിടാൻ നീക്കമില്ളെന്നും നാഷനൽ കോൺഗ്രസ് നേതാവും ജമ്മു-കശ്മീ൪ മുഖ്യമന്ത്രിയുമായ ഉമ൪ അബ്ദുല്ല. കശ്മീരിൽ കേൺഗ്രസ് - നാഷനൽ കോൺഗ്രസ് സഖ്യത്തിന് ഉലച്ചിൽ തട്ടുകയും പിന്നാലെ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് ജനങ്ങൾ തീരുമാനിക്കുമെന്ന് പിതാവും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല പറയുകയും ചെയ്തത്  ച൪ച്ചയായ സാഹചര്യത്തിലാണ് ഉമറിൻെറ വിശദീകരണം.  മോദിയോടുള്ള നിലപാട് മയപ്പെടുത്തിയിട്ടില്ല.  മോദി പ്രധാനമന്ത്രിയാകുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യവുമല്ല.
 ജനവിധി എന്തായാലും അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ, ഞങ്ങൾക്ക് എൻ.ഡി.എയുമായി ഒരു ബന്ധവുമില്ല. യു.പി.എ വിട്ടുപോകുന്നതിനെക്കുറിച്ച് നാഷനൽ കോൺഗ്രസ് ആലോചിക്കുന്നില്ല. അത്തരം ചിലത് ആലോചിക്കുന്നത് കശ്മീ൪ കോൺഗ്രസിലെ ചില൪ തന്നെയാണെന്നും ഉമ൪ അബ്ദുല്ല കുറ്റപ്പെടുത്തി. കശ്മീ൪ സ൪ക്കാറിൻെറ ചില  തീരുമാനങ്ങളിൽ കോൺഗ്രസ് എതി൪പ്പ് പ്രകടിപ്പിച്ചതിനെ തുട൪ന്ന് കോൺഗ്രസുമായുള്ള സഖ്യം തക൪ന്നേക്കുമെന്നും ഉമ൪ അബ്ദുല്ല രാജിവെക്കുമെന്നും റിപ്പോ൪ട്ടുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.