മഞ്ചേരിയില്‍ കരാറുകാരന്‍െറ വാഹനങ്ങള്‍ പ്രദേശവാസികള്‍ തടഞ്ഞുവെച്ചു

മഞ്ചേരി: 1.15 കോടി രൂപ പൊതുമരാമത്ത് അനുവദിച്ച് ഒന്നര വ൪ഷമായിട്ടും  വായിപ്പാറപ്പടി-പുല്ലഞ്ചേരി-എരഞ്ഞിക്കൽ റോഡിൻെറ നി൪മാണം തുടങ്ങാത്തതിനെതിരെ നാട്ടുകാ൪ കരാറുകാരൻെറ വാഹനങ്ങൾ തടഞ്ഞുവെച്ചു. അരീക്കോട് സ്വദേശി എം.പി. മുഹമ്മദാണ് റോഡ് കരാറെടുത്തിരിക്കുന്നത്. റോഡ് ചൊവ്വാഴ്ച മുതൽ ഉപരോധിക്കുമെന്ന് സമരസമിതി ഭാരവാഹികൾ പ്രഖ്യാപിച്ചതോടെ ഞായറാഴ്ച റോഡിലെ വലിയ കുഴികളടക്കാനുള്ള സംവിധാനവുമായി ഏതാനും തൊഴിലാളികൾ പുല്ലഞ്ചേരി ആലുക്കലെത്തിയിരുന്നു. കുഴികളടക്കുന്ന പണി കഴിഞ്ഞ് മടങ്ങാൻ നേരം ഇവ൪ കൊണ്ടുവന്ന റോഡ് റോള൪, ഒരുമിനി ലോറി, മൂന്ന് ഗുഡ്സ് ഓട്ടോറിക്ഷ എന്നിവ പ്രദേശവാസികൾ തടഞ്ഞുവെച്ചു.
പ്രാദേശിക രാഷ്ട്രീയക്കാരെ അടുപ്പിക്കാതെ യുവാക്കളാണ് സമരത്തിനിറങ്ങിയത്. പിടിച്ചുവെച്ച വാഹനങ്ങൾ തിങ്കളാഴ്ച രാവിലെ പത്തിന് വിട്ടുതരാമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിലെ ഏതെങ്കിലും എൻജിനീയറുടെ സാന്നിധ്യത്തിൽ നാട്ടുകാ൪ക്ക് റോഡ് പണി എന്ന് തുടങ്ങി എന്ന് അവസാനിപ്പിക്കുമെന്ന് എഴുതി ഒപ്പിട്ടുതരണമെന്നും അറിയിച്ചിരുന്നു. കരാറെടുത്തയാളോ മറ്റുള്ളവരോ തിങ്കളാഴ്ച എത്തിയില്ല. കരാറുകാരനുമായി ബന്ധപ്പെട്ടവ൪ വാഹനങ്ങൾ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകിയവരെ സമീപിക്കുന്നുണ്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചില ജനപ്രതിനിധികളും തമ്മിലെ അവിഹിത ബന്ധമാണ് റോഡിന് സ൪ക്കാ൪ ഫണ്ട് ലഭിച്ചിട്ടും ഇപ്രകാരം കിടക്കുന്നതെന്നാണ് ആക്ഷേപം. കരാ൪ പ്രകാരം പ്രവൃത്തി തീ൪ക്കേണ്ട സമയം രണ്ടു തവണ നീട്ടി നൽകിയതിന് പുറമെ വീണ്ടും മാ൪ച്ച് വരെ നീട്ടുകയാണ്. ഫുട്ബാൾ അക്കാദമിയിലേക്കുളള രണ്ടു പ്രധാന റോഡിൽ പ്രധാനപ്പെട്ടതാണ് മഞ്ചേരി വായിപ്പാറപ്പടിയിൽനിന്ന് തുടങ്ങുന്ന റോഡ്.
കോഴിക്കോട് പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി കരാ൪ വെച്ചത്. കരാറുകാരന്  മുന്നറിയിപ്പ് കാണിച്ച് നോട്ടീസ് നൽകിയതാണെന്നും പ്രവൃത്തി തീ൪ക്കുന്നില്ലെന്നും പൊതുമരാമത്ത് അധികൃത൪ നാട്ടുകാരോട് ആവലാതി പറയുകയാണ്. നാട്ടുകാ൪ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടിയിട്ടില്ലെന്നും ചില പ്രത്യേക കാരണങ്ങളാലാണ് വേട്ടേക്കോട്-പുല്ലഞ്ചേരി റോഡ് പ്രവൃത്തി ഇത്രയും കാലം വൈകിയതെന്നും കരാറുകാരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.