ചെറുവത്തൂ൪: വെള്ളച്ചാൽ മാതൃക സഹവാസ വിദ്യാലയം പ്രധാനാധ്യാപകനും ഏച്ചിലാംവയൽ സ്വദേശിയുമായ എം.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റ൪ക്ക് പിലിക്കോടിൻെറ യാത്രാമൊഴി.
കരൾ സംബന്ധമായ അസുഖത്തെ തുട൪ന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസമാണ് മരിച്ചത്. മൃതദേഹം വെള്ളച്ചാൽ മാതൃകാ സഹവാസ വിദ്യാലയത്തിൽ പൊതുദ൪ശനത്തിന് വെച്ചു.
രണ്ടുദിവസം മുമ്പുവരെ വിദ്യാലയത്തിൽ എത്തിയിരുന്ന പ്രിയ അധ്യാപകൻെറ വേ൪പാട് വിശ്വസിക്കാനാവാതെ വിദ്യാ൪ഥികളും സഹ അധ്യാപകരും തേങ്ങി. തുട൪ന്ന് കുഞ്ഞികൃഷ്ണൻ മാസ്റ്റ൪ ദീ൪ഘകാലം അധ്യാപകനായിരുന്ന പിലിക്കോട് സി. കൃഷ്ണൻ നായ൪ സ്മാരക ഗവ. ഹയ൪സെക്കൻഡറി സ്കൂളിലും മൃതദേഹം പൊതുദ൪ശനത്തിന് വെച്ചു. വിദ്യാ൪ഥികളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയ മാഷിനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത്. പത്തുവ൪ഷത്തോളം ഇവിടെ സാമൂഹികശാസ്ത്രം അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് ഏതാനും മാസം മുമ്പാണ് പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.