മോദി സര്‍ക്കാര്‍ കലാപത്തിന് ആക്കംകൂട്ടി -രാഹുല്‍

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിന് ആക്കംകൂട്ടുന്ന തരത്തിലാണ് അന്നത്തെ നരേന്ദ്ര മോദി സ൪ക്കാ൪ പ്രവ൪ത്തിച്ചതെന്ന് രാഹുൽ ഗാന്ധി.
1984ലെ സിഖ് കൂട്ടക്കൊലയുമായി അതിനെ താരതമ്യം ചെയ്യാനാവില്ളെന്നു പറഞ്ഞ രാഹുൽ, അന്ന് കേന്ദ്രത്തിലെ കോൺഗ്രസ് സ൪ക്കാ൪ കലാപം തടയാൻ പരമാവധി ശ്രമിച്ചിരുന്നെന്നും വ്യക്തമാക്കി.
നടക്കാനിരിക്കുന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാൻ തനിക്ക് ഒട്ടും ഭയമില്ളെന്നും രാഹുൽ തുറന്നടിച്ചു.
‘ഗുജറാത്തും 1984ലും തമ്മിലുള്ള പ്രധാന വ്യത്യാസം ഗുജറാത്ത് സ൪ക്കാ൪ കലാപത്തിൽ പങ്കാളികളായിരുന്നുവെന്നതാണ്. കലാപം സംഭവിക്കുമ്പോൾ മോദിയായിരുന്നു മുഖ്യമന്ത്രി.
എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിലായിരുന്നു സ൪ക്കാറിൻെറ പ്രവ൪ത്തനം. ഇതു ഞാൻ പറയുന്നതല്ല. സംസ്ഥാന സ൪ക്കാ൪ കലാപകാരികൾക്ക് സഹായകരമാകുന്ന രീതിയിലാണ് പ്രവ൪ത്തിച്ചതെന്ന് ഒട്ടേറെ പേ൪ കണ്ടതാണ്’ -രാഹുൽ പറഞ്ഞു.
’84ലെ സിഖ് കൂട്ടക്കൊലയിൽ താൻ പശ്ചാത്താപം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ളെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഒന്നാമത്, ആ കലാപവുമായി എനിക്ക് ബന്ധമൊന്നുമില്ല.
കലാപവുമായി ബന്ധമുണ്ടെന്ന് കണ്ടത്തെിയ ചില കോൺഗ്രസ് പ്രവ൪ത്തക൪ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്’ -ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനാ൪ഥിയെന്ന നിലയിൽ മോദിയെ നേരിടാൻ ഭയമാണോ എന്ന ചോദ്യത്തിന്, രാഹുൽ ആരാണെന്നും എന്തിനെയൊക്കെ ഭയക്കുമെന്നും ആദ്യം നിങ്ങൾ അറിയണമെന്നായിരുന്നു മറുപടി.
അടുത്ത ഇലക്ഷനിൽ കോൺഗ്രസ് ബി.ജെ.പിയെ തറപറ്റിക്കുമെന്നതിൽ തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.