ന്യൂദൽഹി: തിരുവനന്തപുരത്ത് ശ്രീലങ്കൻ കോൺസുലേറ്റ് തുടങ്ങാൻ അനുമതി. ഇതുസംബന്ധിച്ച ശ്രീലങ്കൻ സ൪ക്കാറിൻെറ ശിപാ൪ശക്ക് രാഷ്ട്രപതി പ്രണബ് മുഖ൪ജി അംഗീകാരം നൽകി. തിരുവനന്തപുരം കോൺസുലേറ്റിൻെറ സ്ഥാനപതിയായി ജോമോൻ ജോസഫിൻെറ നിയമനവും രാഷ്ട്രപതി അംഗീകരിച്ചു.
നിയമനം സംബന്ധിച്ച കമീഷൻ ഓഫ് അപ്പോയിൻമെൻറ്, ശ്രീലങ്കൻ ഹൈകമീഷണ൪ പ്രസാദ് കാര്യവാസം ദൽഹിയിൽ നടന്ന ചടങ്ങിൽ ജോമോൻ ജോസഫിന് കൈമാറി. ഫെബ്രുവരി പകുതിയോടെ കോൺസുലേറ്റ് പ്രവ൪ത്തനം ആരംഭിക്കും.
നിലവിൽ റഷ്യയുടെയും മാലദ്വീപിൻെറയും കോൺസുലേറ്റ് തിരുവനന്തപുരത്ത് പ്രവ൪ത്തുണ്ട്. യു.എ.ഇയുടെ കോൺസുലേറ്റ് തുറക്കാനും നടപടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.