ന്യൂഡൽഹി: ഖാലിസ്താനി തീവ്രവാദി ദേവീന്ദ൪പാൽ സിങ് ഭുല്ലാറിൻെറ വധശിക്ഷ ജീവപര്യന്തമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് ഭുല്ലാറിൻെറ ഭാര്യ നൽകിയ ഹരജി ഈമാസം 28, 29 തീയതികളിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്രതികളുടെ ദയാഹരജി പരിഗണിക്കുന്നതിനുണ്ടാകുന്ന കാലതാമസം, പ്രതികൾ ശിക്ഷ അനുഭവിച്ച കാലം, മാനസികാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തം തടവാക്കിമാറ്റുന്നതിന് അനുകൂലമായ നിലപാട് ഈമാസം 21ന് സുപ്രീം കോടതി സ്വീകരിച്ചിരുന്നു. 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് ഭുല്ലാറിൻെറ കാര്യം പരിഗണിക്കുന്നത്.
1993ൽ ന്യൂഡൽഹിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പതു പേ൪ കൊല്ലപ്പെടുകയും അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം.എസ്. ബിട്ട ഉൾപ്പെടെ 25 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ വിചാരണക്കൊടുവിലാണ് ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് തീവ്രവാദിയായ ഭുല്ലാറിന് വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.