ഉത്തര്‍പ്രദേശില്‍ മൂന്ന് മുസ്ലിം മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം

ലഖ്നോ:  ഉത്ത൪പ്രദേശ് സ൪ക്കാ൪ മൂന്ന് മുസ്ലിം മന്ത്രിമാ൪ക്ക ്കാബിനറ്റ് പദവി നൽകി. മുസഫ൪നഗ൪ കലാപം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് കടുത്ത വിമ൪ശം ഉയ൪ന്ന പശ്ചാത്തലത്തിൽ പ്രീണന തന്ത്രമായാണ് നടപടി. പുതുമുഖമായി മറ്റൊരു മുസ്ലിം മന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മെഹ്ബൂബ അലി, ഇക്ബാൽ മെഹ്മൂദ്, ഷാഹിദ് മൻസൂ൪ എന്നിവ൪ക്കാണ് കാബിനറ്റ് പദവി നൽകിയത്. യാസീൻ അലിയാണ് പുതുമുഖം.  സത്യപ്രതിജ്ഞ രാജ്ഭവനിൽ  നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൂടി പരിഗണിച്ചാണ് മന്ത്രിസഭാ പുന$സംഘടന .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.