ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ മരുന്ന് കമ്പനിയായ റാൻബാക്സിയുടെ കൂടുതൽ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ നിരോധം. കമ്പനിയുടെ പഞ്ചാബിലെ തോൻസ പ്ളാൻറിലെയും ന്യൂ ജഴ്സിയിലെ ഓം ലബോറട്ടറീസിലെയും ഉൽപന്നങ്ങളാണ് നിരോധിച്ചത്. യു.എസ് ഭക്ഷ്യ-മരുന്ന് ഭരണവിഭാഗമാണ് (എഫ്.ഡി.എ) ഇക്കാര്യം അറിയിച്ചത്. ആക്ടീവ് ഫാ൪മസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസ് (എ.പി.ഇ) ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് നിരോധം. റാൻബാക്സി ഇന്ത്യയിൽ നി൪മിക്കുന്ന മരുന്നുകൾ നിലവാരമില്ലാത്തതാണെന്നും ഇത് അമേരിക്കൻ ഉപഭോക്താക്കളിലത്തെുന്നത് തടയുകയാണ് ലക്ഷ്യമെന്നും എഫ്.ഡി.എ വ്യക്തമാക്കി.
നിലവാരം കുറഞ്ഞ മരുന്നുകൾ വിറ്റതിന് നേരത്തേ റാൻബാക്സിക്ക് 50 കോടി ഡോള൪ പിഴ അടക്കേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.