‘പാന്‍’ ലഭിക്കാന്‍ അസ്സല്‍ രേഖ ഹാജരാക്കണം

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നൽകുന്ന പെ൪മനൻറ് അക്കൗണ്ട് നമ്പറിന് (പാൻ) അപേക്ഷിക്കുമ്പോൾ ഇനി തിരിച്ചറിയൽ രേഖകളുടെ അസ്സൽ പരിശോധനക്ക് ഹാജരാക്കണം. ഫെബ്രുവരി മൂന്നു മുതലാണ് മാറ്റം നിലവിൽ വരുക. വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളാണ് ഹാജരാക്കേണ്ടതെന്ന് ധനമന്ത്രാലയം വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി.
‘പാൻ’ അപേക്ഷാകേന്ദ്രങ്ങളിൽ ഈ രേഖകൾ പരിശോധിച്ചശേഷമാവും അപേക്ഷ സ്വീകരിക്കുക. ഉടൻതന്നെ അസ്സൽ രേഖകൾ തിരികെ നൽകുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.