കൊല്ലം: സോളാ൪ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണൻെറ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസിൽ ബിജുവും മാതാവ രാജാമ്മാളും കുറ്റക്കാരെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.
കൊലപാതകം, സ്ത്രീധന പീഡനം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ബിജുരാധാകൃഷ്ണൻെറ പേരിൽ ചുമത്തിയിട്ടുള്ളത്. സ്ത്രീധന പീഡനവും തെളിവ് നശിപ്പിക്കലുമാണ് രാജമ്മാളിൻെറ പേരിലുള്ള കുറ്റം. സ്ത്രീധന പീഡനത്തിന് മൂന്നുവ൪ഷം വരെ തടവാണ് രാജമ്മാളിന് ലഭിക്കാവുന്ന ശിക്ഷ. നിലവിലുള്ള അവരുടെ ജാമ്യം തുടരും.
ബിജുവിന്‍്റെ കുളക്കടയിലെ വീട്ടിൽ 2006 ഫെബ്രുവരി മൂന്നിനു രാത്രിയാണു രശ്മി കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം സാക്ഷി, സംഭവസമയത്ത് മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബിജുവിന്‍്റെയും രശ്മിയുടെയും മകന്‍്റെ മൊഴിയാണ് കേസിൽ നി൪ണായകമായത്. സാക്ഷിയായ മകനെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും ബിജുവിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതും കോടതി ശരിവെച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ട൪ അഡ്വ. ജി.മോഹൻരാജും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ബി.എൻ.ഹസ്‌കറും കോടതിയിൽ ഹാജരായി.
അതേസമയം, കേസിൽ സരിത എസ്. നായരെ പ്രതിചേ൪ക്കണമെന്ന ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.