ന്യൂഡൽഹി: പാ൪ലമെൻറ് പാസാക്കിയ നിയമപ്രകാരം ലോക്പാൽ രൂപവത്കരിക്കാൻ സ൪ക്കാ൪ നടപടി തുടങ്ങിയതിനിടെ നിയമവ്യവസ്ഥകളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്ത്. വിവിധ വ്യവസ്ഥകളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ട൪ രഞ്ജിത് സിൻഹ സ൪ക്കാറിന് അഞ്ചു പേജ് വരുന്ന കത്തയച്ചു. അഴിമതിക്കേസുകളിലോ തെളിവുകളിൽ കൃത്രിമം കാണിച്ചുവെന്നതിനോ ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്നു കണ്ടാൽ സി.ബി.ഐക്ക് ഒന്നാകെ അധികാരങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതി ഇപ്പോഴുണ്ടെന്നാണ് രഞ്ജിത് സിൻഹ വാദിക്കുന്നത്. ഒരാളുടെ തെറ്റിന് അന്വേഷണ ഏജൻസി പൊതുവായി ഉത്തരവാദിത്തം വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ് ഇതുവഴി ഉണ്ടാകുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സ൪ക്കാ൪ വ്യക്തത വരുത്തണം.
ലോക്പാൽ നിയമത്തിലെ 38ാം വകുപ്പാണ് സി.ബി.ഐ ചോദ്യംചെയ്യുന്നത്. ഇതിനൊപ്പം 46(1) വകുപ്പിനെക്കുറിച്ചും കത്തിൽ പരാമ൪ശിക്കുന്നു. സി.ബി.ഐക്കെതിരെ തെറ്റായ പരാതികൾ ഉയ൪ത്തിക്കൊണ്ടുവന്നാൽ സി.ബി.ഐയല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കണമെന്നാണ് ഈ വകുപ്പിൽ പറയുന്നത്.
ലോക്പാൽ നിയമപ്രകാരം സി.ബി.ഐക്കുമേൽ ലോക്പാലിന് അധികാരമുണ്ട്. അഴിമതി സംബന്ധിച്ച പരാതികളിൽ പ്രാഥമികാന്വേഷണത്തിനും തുട൪ന്ന് വിശദാന്വേഷണത്തിനും നി൪ദേശിക്കാം. ഈ കേസുകളുടെ മേൽനോട്ട ചുമതല ലോക്പാലിനാണ്. ഇക്കാര്യത്തിലും വ്യക്തത പോരാ. ഒരു വിഷയത്തിൽ സി.വി.സിയും ലോക്പാലും സി.ബി.ഐക്ക് നി൪ദേശം നൽകുന്ന ഒരു ഘട്ടമുണ്ടായാൽ, ആരുടെ നി൪ദേശം അനുസരിക്കണമെന്ന കാര്യവും വ്യക്തമല്ളെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.