യൂത്ത്കോണ്‍ഗ്രസ് യുവ കേരളയാത്രക്ക് സമാപനം

തിരുവനന്തപുരം: യുവശക്തി വിളംബരം ചെയ്ത റാലിയോടെ യൂത്ത്കോൺഗ്രസ് യുവകേരള യാത്രക്ക് ഉജ്ജ്വലസമാപനം. മതേതര യുവത്വം അക്രമരഹിത സമൂഹം എന്ന മുദ്രാവാക്യമുയ൪ത്തി ഡിസംബ൪ പത്തിന് കാസ൪കോട് കുമ്പളയിൽ നിന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിൻെറ നേതൃത്വത്തിൽ പ്രയാണം തുടങ്ങിയ യാത്രക്കാണ് തലസ്ഥാന നഗരിയിൽ സമാപനമായത്. തിരുവനന്തപുരം പ്രസ്ക്ളബ് പരിസരത്തുനിന്ന് തുടങ്ങിയ റാലി സമാപന സമ്മേളന സ്ഥലമായ പുത്തരിക്കണ്ടം മൈതാനിയിലത്തെി. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിന് പുറമെ വൈസ് പ്രസിഡൻറ് സി.ആ൪. മഹേഷ്, ജനറൽ സെക്രട്ടറിമാരായ എം.പി. ആദംമുൽസി, ഇഫ്ത്തിഖാറുദ്ദീൻ, എസ്.എം. ബാലു, ലീന, അനീഷ് വരിക്കണ്ണാമല, പി.ജി. സുനിൽ, ജെബി മത്തേ൪ തുടങ്ങിയവ൪ നേതൃത്വം നൽകി. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വയലാ൪ രവി, യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ, എ.ഐ.സി.സി സെക്രട്ടറിമാരായ സൂരജ് ഹെഗ്ഡെ, വി.ഡി. സതീശൻ എം.എൽ.എ, മന്ത്രിമാരായ വി.എസ്. ശിവകുമാ൪, പി.കെ.ജയലക്ഷ്മി, കെ.ബാബു, കെ.പി.സി.സി വൈസ്പ്രസിഡൻറ് എം.എം. ഹസൻ, എം.പി.മാരായ പി.ടി. തോമസ്, ടി.പി. പീതാംബരക്കുറുപ്പ്, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡൻ, അൻവ൪ സാദത്ത്, ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, കെ.പി.സി.സി ഭാരവാഹികളായ ടി. സിദ്ദീഖ്, കെ.പി. അനിൽകുമാ൪, ലതികാ സുഭാഷ്, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, സതീശൻ പാച്ചേനി, പ്രതാപവ൪മ തമ്പാൻ, രാജ്മോഹൻ ഉണ്ണിത്താൻ, യൂത്ത്കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് എം. ലിജു , സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആ൪. മഹേഷ് തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.