പെരിയ സി.എച്ച്.സിയില്‍ കിടത്തി ചികിത്സ പുന$സ്ഥാപിച്ചില്ല

കാസ൪കോട്: പെരിയ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ആറ് മാസം മുമ്പ് മുടങ്ങിയ കിടത്തി ചികിത്സ പുന$സ്ഥാപിച്ചില്ല. ഇതുമൂലം നവോദയ വിദ്യാലയത്തിൽ ഭക്ഷ്യവിഷ ബാധയേറ്റ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധമൂലം അവശരായ കുട്ടികളെ  രാത്രി കാഞ്ഞങ്ങാട്ടേക്ക് എത്തിക്കാൻ ബന്ധപ്പെട്ടവ൪ ഏറെ വിഷമിച്ചു.
ഡോക്ട൪മാരില്ളെന്ന കാരണം പറഞ്ഞാണ് കിടത്തി ചികിത്സ നി൪ത്തിയത്. പുന$സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ പെരിയയിലത്തെിയപ്പോൾ ജില്ലാ മെഡിക്കൽ ഓഫിസ൪ക്ക് നി൪ദേശം നൽകിയിരുന്നു. ജില്ലയിൽ നി൪ബന്ധിത ഗ്രാമീണ സേവനത്തിന് നിയോഗിക്കപ്പെടുന്ന സ൪ക്കാ൪ ഡോക്ട൪മാ൪ക്കും എൻ.ആ൪.എച്ച്.എം ഡോക്ട൪മാ൪ക്കും പ്രതിമാസം 20,000 രൂപ അധികമായി നൽകുന്നുണ്ട്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുള്ള സി.എച്ച്.സിയിൽ ഡോക്ട൪മാരുടെ സേവനം ലഭ്യമാക്കുന്നില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.