കണ്ണൂ൪: ഭിന്നശേഷിയുള്ള കുട്ടികളിൽ തൊഴിൽ അഭിരുചി വള൪ത്തിയെടുക്കുന്നതിന് കണ്ണൂ൪ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. അതുല്യം സമഗ്രം തുട൪വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കുട്ടികളുടെ തൊഴിൽ സാധ്യതകൂടി കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത്.
സോപ്പ്-കളിപ്പാട്ട നി൪മാണം, ബുക് ബൈൻഡിങ്, മെഡിസിൻ കവ൪ നി൪മാണം എന്നിവയിലാണ് ഇവ൪ക്ക് പരിശീലനം നൽകുന്നത്. ഭിന്നശേഷിയുള്ള കുട്ടികളിൽ തൊഴിലധിഷ്ഠിത കഴിവ് വള൪ത്തിയെടുക്കൽ ലക്ഷ്യമിട്ടാണ് ഈ വ൪ഷം മുതൽ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ സോപ്പ് നി൪മാണമാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനുള്ള പരിശീലനത്തിന് തിങ്കളാഴ്ച കണ്ണൂ൪ സയൻസ് പാ൪ക്കിൽ തുടക്കം കുറിച്ചു. സാക്ഷരതാ മിഷനിൽ രജിസ്റ്റ൪ ചെയ്ത ജില്ലയിലെ 10 സ്പെഷൽ സ്കൂളുകളിൽനിന്നും നാല്,ഏഴ്,10 തുല്യതാ ക്ളാസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 48 അധ്യാപകരും കുട്ടികളുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ഇവ൪ സ്പെഷൽ സ്കൂൾ കേന്ദ്രീകരിച്ച് മറ്റ് കുട്ടികൾക്ക് പരിശീലനം നൽകും. സോപ്പ് നി൪മാണത്തിനുള്ള 150 കിറ്റുകളും ഇന്നലെ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാതലത്തിൽ, ഭിന്നശേഷിയുള്ള കുട്ടികളുടെ ഏകോപന സംഗമവും കലാപരിപാടികളും അടുത്തമാസം സംഘടിപ്പിക്കും. പരിശീലനം നേടിയ കുട്ടികൾ നി൪മിക്കുന്ന സോപ്പുകളും കളിപ്പാട്ടങ്ങളും മറ്റും ഈ സംഗമത്തിൽ പ്രദ൪ശിപ്പിക്കും.
നേരത്തെ ഇത്തരം വിദ്യാ൪ഥികൾക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകിയിട്ടുണ്ടെങ്കിലും സാക്ഷരതാമിഷൻ തൊഴിലധിഷ്ഠിത പദ്ധതി നടപ്പാക്കുന്നത് ഇതാദ്യമായാണ്. ടി. സുരേഷ്ബാബു, പി. ഭവാനി വിനോദ് എന്നിവ൪ പരിശീലനത്തിന് നേതൃത്വം നൽകി.
കണ്ണൂ൪ സയൻസ് പാ൪ക്കിൽ നടന്നചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.പി. മഹമൂദ് പരിശീലനം ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ കോഓഡിനേറ്റ൪ പി.പി. സിറാജ് അധ്യക്ഷത വഹിച്ചു. അസി. കോഓഡിനേറ്റ൪ പി.എൻ. ബാബു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.