ന്യൂഡൽഹി: രാജ്യത്തെ മുൻനിര പൊലീസ് പരിശീലന കേന്ദ്രമായ ഹൈദരാബാദിലെ ദേശീയ പൊലീസ് അക്കാദമി (എൻ.പി.എ) ക്ക് ചരിത്രത്തിലാദ്യമായി വനിതാ മേധാവി.
സ൪ദാ൪ വല്ലഭ്ഭായി പട്ടേലിൻെറ പേരിൽ അറിയപ്പെടുന്ന സ്ഥാപനത്തിൻെറ 28ാമത് മേധാവിയായി സെൻട്രൽ റിസ൪വ് പൊലീസ് ഫോഴ്സ് (സി.ആ൪.പി.എഫ്) സ്പെഷൽ ഡയറക്ട൪ ജനറൽ അരുണ ബഹുഗുണയെ പ്രധാനമന്ത്രി അധ്യക്ഷനായുള്ള മന്ത്രിസഭാ സമിതിയാണ് തെരഞ്ഞെടുത്തത്.
എൻ.പി.എ മേധാവിയായിരുന്ന സുഭാഷ് ഗോസ്വാമി കഴിഞ്ഞ നവംബറിൽ ഇന്തോ-തിബത്തൻ ബോ൪ഡ൪ പൊലീസ് മേധാവിയായി പോയതിനെ തുട൪ന്ന് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ആന്ധ്ര പൊലീസിൽ ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് അരുണ സി.ആ൪.പി.എഫിൻെറയും പിന്നീട് പൊലീസ് അക്കാദമിയുടെയും തലപ്പത്തത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.