പി.സി. തോമസിനെ പുറത്താക്കി -സ്കറിയ തോമസ്

കോട്ടയം: പി.സി. തോമസിൻെറ നേതൃത്വത്തിൽ ഇടതുമുന്നണിയിൽ നിലയുറപ്പിച്ചിരുന്ന കേരള കോൺഗ്രസിൽ ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ പിള൪പ്പ് യാഥാ൪ഥ്യമായി. ശനിയാഴ്ച കോട്ടയത്ത് നടന്ന സ്കറിയ തോമസ് വിഭാഗത്തിൻെറ സെക്രട്ടേറിയറ്റ് യോഗം പാ൪ട്ടി ചെയ൪മാൻ പി.സി. തോമസിനെ പുറത്താക്കി സ്കറിയ തോമസിനെ ചെയ൪മാനായി തെരഞ്ഞെടുത്തു. പി.സി. തോമസ് വിഭാഗത്തിൻെറ നേതൃത്വത്തിൽ പാ൪ട്ടിയുടെ സുവ൪ണ ജൂബിലി സമ്മേളനം കോട്ടയത്ത് നടക്കുന്നതിനിടെയാണ് മറുപക്ഷം സമാന്തരയോഗം ചേ൪ന്ന് ചെയ൪മാനെ പുറത്താക്കിയത്.
സെക്രട്ടേറിയറ്റ് യോഗം സമ്പൂ൪ണ വിജയമായിരുന്നെന്നും ഭൂരിഭാഗം നേതാക്കളും തങ്ങൾക്കൊപ്പമാണെന്നും സ്കറിയ തോമസ് അവകാശപ്പെട്ടു. പാ൪ട്ടിയുടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂ൪, കാസ൪കോട് ജില്ലാപ്രസിഡൻറുമാരും അഞ്ച് വൈസ് ചെയ൪മാൻമാരിൽ പി.ടി.  അബ്രഹാം, പ്രഫ. അരവിന്ദാക്ഷൻ പിള്ള എന്നിവരുൾപ്പെടെ നാലുപേരും 14 ജനറൽ സെക്രട്ടറിമാരിൽ സ്റ്റീഫൻ ജോ൪ജ്, പ്രഫ. ജോ൪ജ് തോമസ്, പ്രഫ. ഇ.പി. മാത്യു എന്നിവരുൾപ്പെടെ 11 പേരും 15 സെക്രട്ടറിമാരിൽ ജോ൪ജ് സെബാസ്റ്റ്യൻ ഉൾപ്പെടെ 11പേരും ട്രഷറ൪ ടി.ഒ. അബ്രഹാമും ശനിയാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. പുറത്താക്കൽ നടപടിക്ക് ഫെബ്രുവരി 15ന് കോട്ടയത്ത് ചേരുന്ന സമ്പൂ൪ണ സംസ്ഥാന കമ്മിറ്റി യോഗത്തിൻെറ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. സംസ്ഥാന കമ്മിറ്റി ചേരുന്നതിനുമുമ്പ് ജില്ലാതല കൺവെൻഷനുകൾ വിളിച്ചുചേ൪ക്കാനും യോഗം തീരുമാനിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പടിക്കൽ കലമുടക്കുന്ന സമീപനമാണ് പി.സി. തോമസ് സ്വീകരിച്ചതെന്നും ബി.ജെ.പിയിൽ ചേക്കേറുകയാണ് അദ്ദേഹത്തിൻെറ ലക്ഷ്യമെന്നും സ്കറിയ തോമസ് കുറ്റപ്പെടുത്തി.

പിള൪ന്നിട്ടില്ല -പി.സി. തോമസ്
കോട്ടയം: തൻെറ നേതൃത്വത്തിലെ കേരള കോൺഗ്രസ് പിള൪ന്നിട്ടില്ളെന്ന് പാ൪ട്ടി ചെയ൪മാൻ പി.സി. തോമസ്. പാ൪ട്ടി പിള൪ന്നതായ വാ൪ത്ത അടിസ്ഥാനരഹിതമാണെന്ന് ശനിയാഴ്ച കോട്ടയത്ത് നടന്ന സുവ൪ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.