ഇടതു മുന്നണിയിലെ വെടി തുടരുന്നു

കണ്ണൂ൪: പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റിനെച്ചൊല്ലി ഇടതു മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.ഐയുടെയും സി.പി.എമ്മിൻെറയും വിരുദ്ധ വീക്ഷണം മറനീക്കി പുറത്തു വന്നു. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റിൽ തന്നെ ഇക്കുറി മത്സരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻെറ അഭിപ്രായത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഖണ്ഡിച്ചു.
നാല് സീറ്റിൽ മത്സരിച്ച കാര്യം സി.പി.ഐക്ക് പറയാവുന്നതാണെന്നും എന്നാൽ, അവ൪ ഏത് സീറ്റിലാണ് മത്സരിക്കുകയെന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടില്ളെന്നും പിണറായി  പറഞ്ഞു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പന്ന്യൻെറ പ്രതികരണം ഇങ്ങനെയായിരുന്നു: പിണറായി പറയുന്നതും ഞാൻ പറഞ്ഞതും ഒന്നുതന്നെയാണ്. എന്നാൽ, സീറ്റ് വെച്ചുമാറുന്ന കാര്യം ആരും ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ച൪ച്ച മുന്നണിയിൽ വന്നാൽ അപ്പോൾ സി.പി.ഐ അഭിപ്രായം  പറയും. കഴിഞ്ഞ തവണത്തെ നാല് സീറ്റിൽ മത്സരിക്കുമെന്ന് ആവ൪ത്തിച്ചുകൊണ്ട് പന്ന്യൻ പറഞ്ഞു.  സ്റ്റേഡിയം കോ൪ണറിലെ സി.പി.എം ഉപവാസ പന്തലിൽ മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി സി.പി.ഐയുടെ അവകാശ വാദത്തെ ഖണ്ഡിച്ചത്. നാല് സീറ്റിൽ മത്സരിക്കുമെന്ന് സി.പി.ഐ പറയുന്നതിൽ തെറ്റില്ളെന്ന് പിണറായി പറഞ്ഞു.
എന്നാൽ, സീറ്റേതാണെന്ന് തീരുമാനിച്ചിട്ടില്ല. അടുത്തുതന്നെ മുന്നണി യോഗം ചേ൪ന്ന് തീരുമാനമെടുക്കും -അദ്ദേഹം പറഞ്ഞു.
സി.പി.ഐക്ക് കഴിഞ്ഞ തവണ നൽകിയ അതേപടി നൽകാനാവില്ളെന്ന നിലപാട് സി.പി.എമ്മിൽ ഉണ്ടെന്ന സൂചന കൂടിയാണീ പ്രഖ്യാപനം. പന്ന്യൻെറ പ്രസ്ട്ടതാവനക്കെതിരെ ജനതാദൾ എസ്. സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസ് തുറന്നടിച്ചിരുന്നു.
ആ൪.എസ്.പിയും ഒരു സീറ്റിനുവേണ്ടി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.പി.ഐയുടെ അവകാശ വാദത്തിന് തടയിടുകയാണ് പിണറായിയുടെ പ്രസ്താവന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.