ഇന്ത്യയും ശ്രീലങ്കയും തടവിലുള്ള മത്സ്യത്തൊഴിലാളികളെമോചിപ്പിക്കും

ന്യൂഡൽഹി: അതി൪ത്തി ലംഘിച്ച് മീൻ പിടിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ വെച്ചിരിക്കുന്ന 400ഓളം മത്സ്യത്തൊഴിലാളികളെ ഇന്ത്യയും ശ്രീലങ്കയും മോചിപ്പിക്കും. രണ്ടാഴ്ചക്കകം ഇവരുടെ മോചനം സാധ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഇരുരാജ്യങ്ങളും പടിച്ചെടുത്ത ബോട്ടുകളും വിട്ടുകൊടുക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ രാജശേഖ൪ വുൻഡ്രു വാ൪ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും 52 മീൻപിടിത്തക്കാരെ വീതം വിട്ടയച്ചിട്ടുണ്ട്. ഇനി 240 ഇന്ത്യക്കാ൪ സമുദ്രാതി൪ത്തി ലംഘിച്ചതിന് ശ്രീലങ്കയിലെ ജയിലുകളിൽ കഴിയുന്നു. 160 ശ്രീലങ്കക്കാ൪ ഇന്ത്യയിലെ ജയിലുകളിലും കഴിയുന്നു. ആന്ധ്രപ്രദേശിലെ ജയിലുകളിലാണ് ഏറ്റവുമധികം ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ കഴിയുന്നത്.
വ്യാഴാഴ്ച ശ്രീലങ്കയിലെ ഫിഷറീസ് മന്ത്രി കേന്ദ്ര കൃഷി മന്ത്രി ശരത് പവാറുമായി പ്രശ്നം ച൪ച്ചചെയ്തിരുന്നു. തുട൪ന്ന് ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളിൽ നിന്നും മൂന്ന് ഉദ്യോഗസ്ഥരെ വീതം ഉൾക്കൊള്ളിച്ച് സമിതി രൂപവത്കരിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.