പാലാ: ഉന്നത നിലവാരത്തിലുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് അനിവാര്യമാണെന്ന് ജോസ് കെ.മാണി എം.പി. വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂളിൻെറ ഒരു വ൪ഷം നീണ്ട പ്ളാറ്റിനം ജൂബിലി ആഘോഷത്തിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ രൂപത സഹായമെത്രാൻ ബിഷപ് മാ൪ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. പാലാ രൂപത കോ൪പറേറ്റ് സെക്രട്ടറി ഫാ. മാത്യു പങ്കൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
പ്ളാറ്റിനം ജൂബിലി സുവനീറിൻെറ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് നി൪മല ജിമ്മി നി൪വഹിച്ചു. സ്കൂൾ മാനേജ൪ ഫാ. അഗസ്റ്റിൻ കോലത്ത്, ളാലം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സെലിൻ ഐസക്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി കരുണാകരൻനായ൪, ബ്ളോക് പഞ്ചായത്തംഗം പ്രേംജിത്ത് ഏ൪ത്തയിൽ, ഗ്രാമ പഞ്ചായത്തംഗം എൽസി ബെന്നി, ഹെഡ്മാസ്റ്റ൪ എം.വി.ജോ൪ജുകുട്ടി, പി.ടി.എ പ്രസിഡൻറ് പ്രസാദ് ഉരുളിക്കുന്നം, അഡ്വ.ജോസ് ടോം, ബി.ജോയി ഈറ്റത്തോട്ട്, എ.സഖറിയാസ്, സിസ്റ്റ൪ മേരിക്കുട്ടി ജോ൪ജ്, പി.ജെ. ജേക്കബ്, സെബാസ്റ്റ്യൻ ഗണപതിപ്ളാക്കൽ, അഡ്വ. ജോബി കുറ്റിക്കാട്ട്, രാഹുൽകുമാ൪ പി.ആ൪, റെജി സെബാസ്റ്റ്യൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.