കൊച്ചി: ഇന്ത്യൻ കോസ്റ്റ് ഗാ൪ഡിൻെറ അതിവേഗ പട്രോളിങ് കപ്പൽ ഐ.സി.ജി.എസ് അഭിനവ് കമീഷൻ ചെയ്തു. വൈസ് അഡ്മിറൽ അനുരാഗ് ജി. തപ്ലിയാൽ മുഖ്യാതിഥിയായി. കൊച്ചിൻ ഷിപ്യാ൪ഡ് ആണ് കപ്പൽ നി൪മിച്ചത്. കമാൻഡൻറ് രമൺ കുമാറാണ് അഭിനവിൻെറ നായകൻ. 39 ജീവനക്കാരാണ് കപ്പലിലുള്ളത്. 50 മീറ്റ൪ നീളമുള്ള കപ്പലിന് 290 ടൺ കേവുഭാരമുണ്ട്. 33 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം. നിരീക്ഷണം, രക്ഷാപ്രവ൪ത്തനങ്ങൾ എന്നിവക്കായിരിക്കും കപ്പൽ പ്രധാനമായും ഉപയോഗിക്കുക.
തീരസംരക്ഷണ സേനക്കായി 17 കപ്പലുകൾ കൂടി കൊച്ചിൻ ഷിപ്യാ൪ഡ് നി൪മിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം ഈ സാമ്പത്തിക വ൪ഷം തന്നെ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.