‘ഓപറേഷന്‍ ഹോട്ട് വാട്ടര്‍’ പരിശോധന വ്യാപകമാക്കി

കൊച്ചി: ജില്ലാ പഞ്ചായത്തിൻെറയും  ആരോഗ്യ വകുപ്പിൻെറയും ആഭിമുഖ്യത്തിലുള്ള ശുചിത്വ പരിശോധന യജ്ഞമായ ഓപറേഷൻ ഹോട്ട് വാട്ട൪ പരിപാടി ജില്ലയിൽ ശക്തമാക്കി.  ഈ മാസം 25 വരെയാണ് പക൪ച്ചവ്യാധികൾ തടയുന്നതിൻെറയും ശുചിത്വ പരിപാലനത്തിൻെറയും ഭാഗമായി പരിശോധന ക൪ശനമാക്കിയത്.
ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ വഴിയോര കച്ചവടങ്ങളിൽ കരിമ്പിൻ ജൂസ്, തണ്ണിമത്തൻ, പൊട്ടുവെള്ളരി, ബ്രാൻറഡ് അല്ലാത്തതും അംഗീകാരമില്ലാത്തതുമായ സിപ്അപ്, ഐസ്ക്രീം, വഴിയോര ഭക്ഷ്യ കൗണ്ടറുകൾ എന്നിവിടങ്ങളിൽ പരിശോധന ക൪ശനമാക്കും. ആവശ്യമായ ടോയ്ലറ്റ് സംവിധാനമില്ലാത്ത ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, ബാറുകൾ ഹോസ്റ്റലുകൾ എന്നിവക്കെതിരെ നടപടിയെടുക്കും.
കൂടാതെ, പുകയില വിരുദ്ധ നിയമ പ്രകാരം ജില്ലയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയും പ്രദ൪ശനവും തടയുന്നതിന് വിദ്യാലയങ്ങളുടെ പരിസരത്തും പൊതുസ്ഥലങ്ങളിലും നടത്തുന്ന  കൗണ്ടറുകൾ അടച്ചുപൂട്ടും. ബുധനാഴ്ച ജില്ലയിൽ 548 സ്ഥാപനത്തിൽ പരിശോധന നടത്തിയതിൽ 10 ഹോട്ടൽ, രണ്ട് ഐസ് ഫാക്ടറി  എന്നിവ അടച്ചുപൂട്ടുകയും 225 സ്ഥാപനത്തിന്   കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എൽദോസ് പി. കുന്നപ്പിള്ളി അറിയിച്ചു. ജില്ലയിൽ 64 പഞ്ചായത്തിൽ സ്ക്വാഡ് പ്രവ൪ത്തനം നടന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.