ഗസ്സ-സിനായ് തുരങ്കങ്ങള്‍ ഈജിപ്ത് സൈന്യം തകര്‍ത്തു

കൈറോ: ഇസ്രായേൽ ഉപരോധത്തിന് കീഴിൽ ഗസ്സയിൽ കഴിയുന്ന ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈജിപ്തിലേക്കുള്ള കൂടുതൽ തുരങ്കവഴികൾ ഈജിപ്ത് സൈന്യം തക൪ത്തു.
ഗസ്സയിൽനിന്ന് സിനായിലേക്കുള്ള പത്തോളം തുരങ്കങ്ങളാണ് സൈന്യത്തിൻെറ ഒത്താശയോടെ അതി൪ത്തി സുരക്ഷാവിഭാഗം തക൪ത്തത്. ഇസ്രായേലിൻെറ വ്യോമാക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഗസ്സയിലെ ജനങ്ങൾ തുരങ്കങ്ങളിൽ നി൪മിച്ചിരുന്ന ബാരക്കുകളും ഭക്ഷ്യനിലവറകളും സൈനിക നടപടിയിൽ തക൪ന്നു.
ഈജിപ്തിൽ മു൪സി അധികാരത്തിൽ വന്നശേഷം ഗസ്സയിലെ ജനങ്ങൾക്കായി അതി൪ത്തി തുറന്നുകൊടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ ജൂലൈയിൽ സൈനിക നടപടിയിലൂടെ മു൪സി പുറത്താക്കപ്പെട്ടതോടെ ഈ വഴി സൈന്യം അടച്ചു.
പിന്നീട്, കിലോമീറ്ററുകൾ നീളമുള്ള തുരങ്കങ്ങൾ നി൪മിച്ചാണ് ഗസ്സക്കാ൪ പുറംലോകത്തത്തെുന്നത്. നേരത്തേ, ഈ തുരങ്കങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സേന വ്യോമാക്രമണവും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.