ജനീവാ സമ്മേളനം ബഹിഷ്കരിക്കുന്നതിന് എതിരെ സിറിയന്‍ വിമതര്‍ക്ക് മുന്നറിയിപ്പ്

വാഷിങ്ടൺ: സിറിയൻ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടി ജനുവരി 22ന് ജനീവയിൽ നടക്കുന്ന സമാധാന സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നപക്ഷം സഹായസഹകരണങ്ങൾ പുനരവലോകനം ചെയ്യുമെന്ന് ബ്രിട്ടനും അമേരിക്കയും വിമതവിഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനീവ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ സംബന്ധിച്ച വിമതരുടെ ദേശീയ സഖ്യത്തിൽ രൂക്ഷമായ അഭിപ്രായഭിന്നത തലപൊക്കിയിട്ടുണ്ട്. സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ പദവിയിൽനിന്ന് മാറ്റുന്ന കാര്യം തൽക്കാലം ച൪ച്ച ചെയ്യേണ്ടതില്ളെന്ന സമവായത്തിൽ വൻശക്തികൾ എത്തിച്ചേ൪ന്നെങ്കിലും ബശ്ശാ൪ പ്രശ്നം ച൪ച്ച ചെയ്ത തീരൂ എന്ന നിലപാടിലാണ് പ്രതിപക്ഷം.
മൂന്നു വ൪ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ യാതനയനുഭവിക്കുന്ന സിറിയൻ ജനതയെ സഹായിക്കുന്നതിന് സഹായദാതാക്കളുടെ സമ്മേളനം ഇന്ന് കുവൈത്തിൽ ആരംഭിക്കും. സിറിയൻ ജനതക്കുവേണ്ടി 600 കോടി ഡോളറിൻെറ സഹായം സമാഹരിക്കുന്ന പദ്ധതി ഈ സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.