ജനക്കൂട്ടം കണ്ട് പിണറായിക്ക് സമനില തെറ്റിയെന്ന് സിദ്ദീഖും ഉണ്ണിത്താനും

കോട്ടയം: യൂത്ത് കോൺഗ്രസ് പദയാത്രയിൽ പ്രതീക്ഷിച്ചതിൻെറ പത്തിരട്ടി ജനക്കൂട്ടം കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമനില തെറ്റിയെന്ന് കോൺഗ്രസ് വക്താക്കളായ ടി.സിദ്ദീഖും രാജ്മോഹൻ  ഉണ്ണിത്താനും. ജനക്കൂട്ടം കണ്ട് സമനില തെറ്റിയാണ് രാഹുലിനെതിരെ പിണറായി പ്രതികരിച്ചതെന്ന് ഇരുവരും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട്, ആറന്മുള വിമാനത്താവളം എന്നീ വിഷയങ്ങളിൽ പിണറായിയും വി.എസ്. അച്യുതാനന്ദനും എം.എ. ബേബിയും നടത്തിയ പ്രതികരണങ്ങൾ കോമാളിത്തമായിരുന്നു. കോട്ടയത്ത് സി.പി.എം നടത്തിയ സംസ്ഥാന സമ്മേളനത്തിൽ കുടിച്ചുകൂത്താടിയവ൪ക്ക് മുന്നിൽ ഉറഞ്ഞുതുള്ളകയായിരുന്നു പിണറായിയെന്നും ഉണ്ണിത്താൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സുരക്ഷക്ക് കൊണ്ടുവന്ന വാഹനവ്യൂഹത്തിൽ ഒന്നിൻെറ മുകളിലേക്കാണ് അദ്ദേഹം ജനക്കൂട്ടത്തിൽ നിന്ന് കയറിയതെന്നും അതിൽ തെറ്റില്ളെന്നും ടി. സിദ്ദീഖ് പറഞ്ഞു. അഭൂതപൂ൪വമായ ജനക്കൂട്ടത്തിൽ നേതാക്കളടക്കം വീണപ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. ഡി.വൈ.എഫ്.ഐയെ പാലക്കാട് പ്ളീനത്തിൽ ശക്തമായി വിമ൪ശിച്ച പിണറായിക്ക് യൂത്ത് കോൺഗ്രസിൻെറ പരിപാടി കണ്ടിട്ട് സഹിക്കാനാകുന്നില്ല. രാഷ്ട്രീയ നേതാവിന് ചേ൪ന്ന പദപ്രയോഗമല്ല പിണറായി രാഹുൽ ഗാന്ധിയെപ്പറ്റി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.