മുംബൈ സര്‍വകലാശാല: സസ്പെന്‍ഡ് ചെയ്ത പ്രഫസര്‍ റോഡില്‍ ക്ളാസെടുത്തു

മുംബൈ: അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് മുംബൈ സ൪വകലാശാല പുറത്താക്കിയ പ്രഫസ൪ റോഡിൽ ക്ളാസെടുത്തു. സാമ്പത്തികശാസ്ത്ര പ്രഫസ൪ ഡോ. നീരജ് ഹഠേകറാണ് സ൪വകലാശാല കവാടത്തിനു മുന്നിലെ റോഡിൽ 40ഓളം വിദ്യാ൪ഥികൾക്ക് ക്ളാസെടുത്തത്.
മുംബൈ സ൪വകലാശാലയുടെ അക്കാദമിക നിലവാരം ഇടിയുന്നതായി ആരോപിച്ച് വി.സി. രാജൻ വെലൂകറിനെതിരെ പ്രഫസ൪ രംഗത്തുവന്നിരുന്നു. ഇതേതുട൪ന്ന് അച്ചടക്ക ലംഘനം ആരോപിച്ച് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കാമ്പസിൽ വിദ്യാ൪ഥികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രഫസറാണ് ഹഠേക൪. പ്രഫസറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ക്ളാസുകൾ ബഹിഷ്കരിച്ച് വിദ്യാ൪ഥികൾ നാലു ദിവസം കാമ്പസിൽ പ്രതിഷേധിച്ചിരുന്നു. നിലത്ത് കടലാസ് വിരിച്ചാണ് വിദ്യാ൪ഥികൾ ഇരുന്നത്. എവിടെ ഇരുന്നും പഠിക്കാമെന്നും തങ്ങൾ ഹഠേക൪ സാറിനൊപ്പമാണെന്നും വിദ്യാ൪ഥികൾ പറഞ്ഞു. നിലവിലെ വി.സി സ്ഥാനമേൽക്കുമ്പോൾ സ൪വകലാശാലയുടെ റാങ്ക് 96 ആയിരുന്നെന്നും അത് ഇപ്പോൾ 150ലത്തെിയിരിക്കുകയാണെന്നും ഹഠേക൪ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.