ജസീറയുടെ സമരം തീര്‍ക്കാന്‍ മധ്യസ്ഥശ്രമം നടത്തിയിട്ടില്ല -ചിറ്റിലപ്പിള്ളി

കൊച്ചി: ജസീറയുടെ സമരം തീ൪ക്കാൻ താൻ മധ്യസ്ഥശ്രമം നടത്തിയിട്ടില്ളെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ജസീറക്ക് വാഗ്ദാനം ചെയ്ത പണം അവരുടെ മക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു പൗരൻെറ കടമ എന്ന നിലയിലാണ് ഇടതുമുന്നണി ഉപരോധസമരത്തിനെതിരെ നിലപാടെടുത്ത സന്ധ്യക്കും ഡൽഹിയിൽ മണൽ മാഫിയക്കെതിരെ സമരം ചെയ്യുന്ന ജസീറക്കും അഞ്ചുലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തത്. കുട്ടികളുമായി ഡൽഹിയിലെ കൊടുംതണുത്തിൽ സമരം ചെയ്യുന്ന ജസീറയുടെ അവസ്ഥ കണ്ട് സമരം ഒത്തുതീ൪പ്പാക്കണമെന്ന് ഡൽഹിയിലെ ചില൪ തന്നോട് പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിലാണ് ദരിദ്രരായ ആ കുട്ടികളെ സഹായിക്കുന്നതിന് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തത്. മധ്യസ്ഥനായല്ല പണം നൽകുമെന്ന് പറഞ്ഞത്.
സന്ധ്യയുമായി വേദിപങ്കിട്ട് ഈ തുക സ്വീകരിക്കില്ളെന്നാണ് ജസീറ വ്യക്തമാക്കിയത്. ജസീറ ചുമതലപ്പെടുത്തുന്ന പക്ഷം പണം കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. സന്ധ്യക്ക് എന്തിന് പണം നൽകിയെന്ന ചോദ്യത്തിന് പൗരൻ എന്ന നിലയിൽ അനുമോദിക്കാൻ അവകാശമുണ്ടെന്നായിരുന്നു മറുപടി. കേന്ദ്രത്തിലും കേരളത്തിലും ഭരണകക്ഷിക്കെതിരായ സമരത്തെ ഇല്ലാതാക്കുകയാണോ ലക്ഷ്യമെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും കണക്കാക്കാമെന്നും പ്രതികരിച്ചു.
24ന് രാവിലെ 11ന് കലൂ൪ ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ തുക സമ്മാനിക്കും. മരണാനന്തരം അവയവദാനം നടത്തിയ പത്തുപേരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ വീതം  സമ്മാനിക്കും. ബി. സന്തോഷ് കുമാ൪ (നേമം), എം.വി സാബു (മുരിങ്ങൂ൪), ലിൻസൺ തോമസ് (മുനമ്പം), മേരി ആൻറണി (എളന്തിക്കര), ബേബി ജോസഫ് (ഭരണങ്ങാനം), പി.എസ്. അരുൺ (മുരിയാട്), കെ.ആ൪. ലിബു (അയ്യന്തോൾ), കെ.ജെ. ജോസഫ് (തിടനാട്), കെ. സുനീഷ് (കഞ്ചിക്കോട് പടിഞ്ഞാറ്), ജോ൪ജ് മാത്യു (അതിരമ്പുഴ) എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് സഹായധനം കൈമാറുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.